ഈ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന പ്രധാനപ്രശ്നമാണ് നര. യുവാക്കൾക്കും കുട്ടികൾക്കും വരെ ഇപ്പോൾ അകാലനര ബാധിക്കുന്നു. തല മുടിയിലെ നര മറയ്ക്കാൻ കെമിക്കൽ ഡെെയും കളറും ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇവ നമ്മുക്ക് തന്നെ വിനയാകും. കെമിക്കൽ ഡെെയുടെ ഉപയോഗം മുടി കൊഴിയുന്നതിനും മറ്റും കാരണമാകുന്നു. എപ്പോഴും നര കറുപ്പിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. മുടി തഴച്ച് വളരാനും നരമാറ്റാനും ഒരു ഹെയർപാക്ക് പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു സ്‌പൂൺ തേയില ഇട്ട് നല്ലപോലെ തിളപ്പിക്കണം. ശേഷം അതിലേക്ക് ഒരുപിടി കറിവേപ്പിലയും ചെമ്പരത്തി ഇലയും പൂവും ഇടാം. ശേഷം വീണ്ടും വെള്ളം തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് ഇത് തണുക്കാൻ വയ്ക്കുക. എന്നിട്ട് ഇത് നല്ലപോലെ തണുത്തശേഷം മിക്സിയിൽ ഇട്ട് അരച്ച് മുടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുടി നല്ലപോലെ വളരാനും നര അകറ്റാനും ഇത് സഹായിക്കും. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്. ആഴ്ചകൾക്കുള്ളിൽ വ്യത്യാസം തിരിച്ചറിയാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |