ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് മാതളം. രക്തക്കുറവ് പരിഹരിക്കാനും ക്ഷീണം അകറ്റാനും ഇത് മികച്ചതാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് മാതളം. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മാതളം കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. മാതളത്തിൽ ധാരാളമായി ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങളുള്ളവർ ഭക്ഷണത്തിൽ മാതളം ഉൾപ്പെടുന്നത് വളരെ ഗുണം ചെയ്യും.
എന്നാൽ മറ്റ് പഴങ്ങളെക്കാൾ വില കൂടുതലാണ് ഇവയ്ക്ക്. മാത്രമല്ല, വിപണിയിൽ കൂടുതലും മരുന്നടിച്ച് പഴുപ്പിച്ചവയാണ് ലഭിക്കുന്നത്. വാങ്ങിക്കൊണ്ടുപോയി വീട്ടിൽ മുറിച്ച് നോക്കുമ്പോഴാണ് വെള്ളനിറത്തിൽ ഒട്ടും മധുരമില്ലാത്തതാണെന്ന് മനസിലാക്കുന്നത്. അതിനാൽ തന്നെ മാതളം മുറിക്കാതെ തന്നെ പഴുത്തത് കണ്ടെത്താനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കാം.
പഴുത്ത മാതളത്തിന്റെ തൊലിയുടെ മുകൾഭാഗം തുറന്നിരിക്കുന്നതായി കാണാം. നല്ല പഴുത്ത മാതളമാണെങ്കില്‍ അതിന് ഷഡ്ഭുജാകൃതി (ഹെക്‌സഗണ്‍) ആയിരിക്കും. വാങ്ങുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കാം. സ്വാഭാവികമായി പഴുക്കാത്ത മാതളമാണെങ്കില്‍ അതിന് ഒരു വൃത്താകൃതിയായിരിക്കും ഉള്ളത്. അതോടൊപ്പം ഇതിന്റെ തോട് പരുക്കനും കട്ടിയുള്ളതും ആയിരിക്കും. നന്നായി പഴുക്കാത്തവ ആണെങ്കിൽ തോട് മിനുസമുള്ളതായിരിക്കും. പഴുത്ത മാതളത്തില്‍ തട്ടിനോക്കിയാല്‍ അതില്‍ നിന്ന് പൊള്ളയായ ശബ്ദം കേള്‍ക്കാന്‍ കഴിയും. അതോടൊപ്പം തന്നെ പഴുത്ത മാതളത്തിന് ഭാരവും കൂടുതലും നിറവ്യത്യാസവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |