ഐഐഎഫ്എ റോക്സ് റെഡ് കാർപ്പറ്റിൽ. ചുവന്ന ബാക്ക്ലെസ് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായാണ് ബോളിവുഡ് താരം കത്രീന കൈഫ്. അതിന് പിന്നാലെ ഈ വസ്ത്രത്തിലുള്ള ചിത്രവും താരം പങ്കുവെച്ചു. ചിത്രത്തെ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു.
ബോളിവുഡ് താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്തെത്തി. താരത്തിന്റെ ബാക്ക്ലസ് ചിത്രത്തിന് അർജുൻ കപൂർ നൽകിയ കമന്റ് ബാക്ക് ഓഫ് എന്നായിരുന്നു. ബോളിവുഡിലെ തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾക്കെല്ലാം അർജുൻ കപൂറിന്റെ കമന്റടി ഏൽക്കാറുണ്ട്. മുൻപും കത്രീനയുടെ ചിത്രങ്ങൾക്ക് അർജുൻ രസകരമായ കമന്റുകൾ നൽകിയിരുന്നു.
ഐ.ഐ.എഫ്.എയുടെ തീം അനുസരിച്ച് മെറ്റാലിക് വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങൾ എത്തിയത്. രാധിക മദൻ, റിച്ച ചന്ദ, രാഹുൽ പ്രീത് സിംഗ്, വിക്കി കകൗശാൽ, അപർശക്തി ഖുറാന, തുടങ്ങിയ നിരവധി താരങ്ങൾ റെഡ് കാർപ്പറ്റിൽ അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |