വീട് വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. അതിൽ മിക്കവരെയും അലട്ടുന്നൊരു കാര്യം ബാത്ത്‌റൂം വൃത്തിയാക്കുന്നതാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ബാത്ത്‌റൂമിലെ ദുർഗന്ധം മാറുന്നില്ലെന്നും അതിഥികൾക്ക് മുന്നിൽ നാണം കെടുകയാണെന്നൊക്കെ പരാതി പറയുന്ന നിരവധി പേരുണ്ട്.
ബാത്ത്‌റൂമിലെ ദുർഗന്ധം അകറ്റാൻ എന്താണൊരു പോംവഴി? അഞ്ച് പൈസ ചെലവില്ലാതെ, നമ്മൾ വലിച്ചെറിയുന്നൊരു സാധനം ഉപയോഗിച്ച് ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാനാകും. എന്താണതെന്നല്ലേ? ഓറഞ്ചിന്റെ തൊലി. ഇത് ബാത്ത്റൂമിൽവച്ചുകൊടുത്താൽ മതി. അൽപം കർപ്പൂരം കൂടി മിക്സ് ചെയ്ത് വച്ചാൽ കുറച്ചുകൂടി റിസൽട്ട് കിട്ടും.
ഉപ്പും വിനാഗിരിയുമാണ് അടുത്ത സൂത്രം. ഇവ ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കുന്നതിലൂടെ ദുർഗന്ധവും അണുക്കളെയും അകറ്റാൻ സാധിക്കും. പകൽ സമയങ്ങളിൽ ബാത്ത്റൂമിന്റെ ജനൽ തുറന്നിടുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |