ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യനില വഷളാകുന്നതിനാൽ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് പി.ഡി.പി നേതാക്കൾ. മദനിയുടെ ആരോഗ്യനില മോശമായതിനാൽ ഇനിയും വിചാരണ നീട്ടരുത്. വിചാരണ പൂർത്തിയാക്കുന്നതിൽ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് കർണാടക സർക്കാർ ലംഘിച്ചെന്നും പി.ഡി.പി നേതാക്കൾ പറഞ്ഞു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മദനി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
വിചാരണ നീളുന്നത് കേസിന്റെ മദനിക്ക് വിദഗ്ദ ചികിത്സ ലഭിക്കാൻ തടസമാകുന്നു. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പി.ഡി.പി നേതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും. 1992-ൽ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിലാണ് 1998 മാർച്ച് 31-ന് മദനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ 1998- ഏപ്രിലൽ കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിയെ തമിഴ്നാട് പൊലീസിന് കൈമാറി. 2007ൽ മദനി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടഴച്ചു. എന്നാൽ ബെംഗലുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17-നു കർണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ കേസിന്റെ വിചാരണ നേരിടുകയാണ് മദനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |