കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ലുലു ഐ.ടി ട്വിൻ ടവറിന് പിന്നാലെ മറ്റൊരു വമ്പൻ പദ്ധതി കൂടി വരുന്നു. കളമശ്ശേരിയിൽ അദാനി ഗ്രൂപ്പിന്റെ വമ്പൻ ലോജിസ്റ്റിക്ക് പാർക്കിന്റെ തറക്കല്ലിടൽ ഈ മാസം 28ന് നടക്കും. ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പ്രഖ്യാപിച്ചതാണ് ലോജിസ്റ്റിക്ക് പാർക്ക്. കളമശേരി മെഡിക്കൽ കോളേജിന് സമീപമുള്ള അദാനി ഗ്രൂപ്പിന്റെ 70 ഏക്കർ ഭൂമിയിലാണ് ലോജിസ്റ്റിക്ക് പാർക്ക് സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |