തിരുവനന്തപുരം:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തും. ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഓരോ 10 വർഷം കൂടുമ്പോഴും പി.എഫ് അക്കൗണ്ടിലെ മുഴുവൻ തുകയോ, കുറച്ചു ഭാഗമോ പിൻവലിക്കാൻ അനുവദിക്കണമെന്ന റിട്ടയർമെന്റ് ഫണ്ട് ബോഡിയുടെ നിർദേശം സർക്കാർ പരിഗണിച്ചേക്കും.
അനുകൂല തീരുമാനമുണ്ടായാൽ സംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഏഴ് കോടിയിലേറെ ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് പ്രയോജനം കിട്ടും.നിലവിൽ 58 വയസിൽ വിരമിക്കുമ്പോഴോ ജോലി ഒഴിവാക്കി രണ്ട് മാസത്തിന് ശേഷമോ മാത്രമേ ഇ.പി.എഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ജോലിയിൽ 10 വർഷമോ അതിൽ കൂടുതലോ സേവനം പൂർത്തിയാക്കിയ, എന്നാൽ ഇനി ഒരു സ്ഥിരം ജോലിയിൽ തുടരാനോ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാനോ ആഗ്രഹിക്കാത്ത ആളുകൾ.
നേരത്തെ വിരമിക്കാൻ പദ്ധതിയിടുന്നവരോ ജോലിയോടൊപ്പം പഠനം, സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ഫ്രീലാൻസിങ് എന്നിവ പിന്തുടരാൻ ആഗ്രഹിക്കുന്ന യുവാക്കൾ.വിവാഹം, മാതൃത്വം അല്ലെങ്കിൽ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകൾ തുടങ്ങിയവർക്കെല്ലാം നിലവിൽ പി.എഫ്.തുക പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |