തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി സംവിധായകൻ കെ.മധുവിനെ നിയമിച്ചു. അന്തരിച്ച ഷാജി എൻ.കരുണിന്റെ ഒഴിവിലേക്കാണ് സർക്കാർ നിയമനം. കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. കുറ്റാന്വേഷണ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് കെ.മധു. 1986ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സി.ബി.ഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. നിയമനത്തിൽ സന്തോഷമുണ്ടെന്നും മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തിയ കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ മുഴുകുമെന്നും മധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |