കൊച്ചി: വികസന മുന്നേറ്റത്തിന് ഭാരതീയ ദർശനത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദൽ അനിവാര്യമെന്ന് ആർ.എസ്.എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. പിറവം വെളിയനാട്ട് 'ശിക്ഷാസംസ്‌കൃതി ഉത്ഥാൻ ന്യാസ്' സംഘടിപ്പിച്ച രാഷ്ട്രീയ ചിന്തൻബൈഠക്കിൽ സംസാരിക്കുകയായിരുന്നു. വൈദേശിക വീക്ഷണത്തിൽ രൂപപ്പെട്ട വിദ്യാഭ്യാസനയം ഭാരതീയമാകണം. യാഥാർത്ഥ്യബോധത്തോടെയുള്ള ഉൾക്കാഴ്ചയാണ് വിദ്യാഭ്യാസരംഗത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെയാണ് രാജ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലടക്കം വിജയക്കൊടി പാറിച്ചതെന്ന് ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ ജനറൽ സെക്രട്ടറി ഡോ.അതുൽ കോത്താരി പറഞ്ഞു. സാമൂഹിക,സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളിൽ രാജ്യം വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അദ്ധ്യക്ഷ ഡോ.പങ്കജ് മിത്തൽ, ദേശീയ സംയോജകൻ എ.വിനോദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |