മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് ക്ഷാമവുമായി. ഇതോടെ കുതിച്ചുയർന്ന് റബർ വില. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 213 രൂപയിലെത്തി. ചരക്കു ക്ഷാമവും ഡിമാൻഡ് കൂടുതലും കാരണം വ്യാപാരികൾ 215 വരെ നൽകി ഷീറ്റ് വാങ്ങി. ഒരു മാസത്തിനിടെ 11 രൂപയുടെ വർദ്ധനവാണുണ്ടായത്. എന്നാൽ സാധാരണ കർഷകർക്ക് വില വർദ്ധനവിന്റെ പ്രയോജനമില്ല. കാലവർഷം ശക്തി പ്രാപിക്കുന്നതിനൊപ്പം ഷീറ്റ് വില കുതിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |