പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. അതിലൊന്നാണ് നര. വളരെ സ്വാഭാവികമാണ് ഈ മാറ്റമെങ്കിലും ഭൂരിഭാഗംപേർക്കും ഇഷ്‌ടം കറുത്ത മുടി തന്നെയാണ്. അതിനാൽ മുടി കറുപ്പിക്കാനായി വിപണിയിൽ ലഭ്യമായ കെമിക്കൽ ഡൈ വാങ്ങി ഉപയോഗിക്കുന്നു. മുടി കറുപ്പിക്കുമെങ്കിലും അമിതമായ ഡൈ ഉപയോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങൾക്ക് ഇനി മുടി കറുപ്പിക്കാം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം. ഈ എണ്ണ ചെറിയ പ്രായത്തിലേ ഉപയോഗിച്ചാൽ നര വരില്ല. നര വന്നവർ ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ മുടി കറുക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ - 1 കപ്പ്
കറ്റാർവാഴ - 1
ചെമ്പരത്തി പൂവ് - 10 എണ്ണം
ചെറിയ ഉള്ളി - കാൽ കപ്പ്
കറിവേപ്പില - ഒരു പിടി
തയ്യാറാക്കേണ്ട വിധം
കറ്റാർവാഴ, ചെമ്പരത്തിപ്പൂവ്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. മിക്‌സിയുടെ ജാറിലും അൽപ്പം പോലും വെള്ളമില്ല എന്ന് ഉറപ്പുവരുത്തണം. ശേഷം ഈ അരച്ചെടുത്ത കൂട്ട് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ചൂടാക്കുക. ഇരുമ്പ് പാത്രത്തിൽ ചൂടാക്കുന്നതാണ് ഉത്തമം. നന്നായി തിളയ്‌ക്കുമ്പോൾ എണ്ണയുടെ നിറം മാറി കറുപ്പാകും. തണുക്കുമ്പോൾ ഇതിനെ ഒരു ബോട്ടിലിൽ അടച്ച് സൂക്ഷിക്കാം.
ഉപയോഗിക്കേണ്ട വിധം
മുടിയിലും ശിരോചർമത്തിലും ആവശ്യത്തിന് എണ്ണ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. താളി ഉപയോഗിക്കാം. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ ഒരു തവണയെങ്കിലും എണ്ണ പുരട്ടുന്നതാണ് ഉത്തമം. കഴിയുന്നവർ രണ്ടുതവണ ഉപയോഗിക്കുക. ഫലം ദിവസങ്ങൾക്കുള്ളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |