കൃഷി ചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും ജീവിക്കാനുള്ള പണം അതില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമോയെന്ന ആശങ്കയാണ് പുതുതലമുറയെ അകറ്റുന്നത്. ലാഭം കിട്ടിയില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാനുള്ള സാദ്ധ്യത കൃഷിയിലുണ്ടെന്ന റിസ്‌ക് ഫാക്റ്ററും യുവാക്കളുടെ താത്പര്യക്കുറവിന് കാരണമാണ്. എന്നാല്‍ നമ്മുടെ വീട്ട് മുറ്റത്ത് തന്നെ കൃഷിയും പരിപാലനവും നടത്തി പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കുന്ന കര്‍ഷകരും കേരളത്തിലുണ്ട്.
ലാഭമാണ് ലക്ഷ്യമെങ്കില്‍ ഏത് ഇനമാണ് കൃഷി ചെയ്യുന്നത്. അവയെ കൃത്യമായി പരിപാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അതിപ്രധാനമാണ്. ക്യാഷ് വുഡ്‌സ് എന്നറിയപ്പെടുന്ന വിഭാഗത്തിലെ ചെടികളാണ് പതിനായിരക്കണക്കിന് വരുമാനം തൈകള്‍ വിറ്റ് പോലും സമ്പാദിക്കാന്‍ സഹായിക്കുന്നത്. ചന്ദനം, രക്തചന്ദനം, ഊദ്, മലവേപ്പ് തുടങ്ങിയവയാണ് ക്യാഷ്‌വുഡ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ തൈകള്‍ വിറ്റ് മാത്രം പ്രതിമാസം 50,000 രൂപ സമ്പാദിക്കുന്നവര്‍ കേരളത്തിലുണ്ട്.
ജോലിക്കാരുടെ എണ്ണം വളരെ കുറച്ച് മാത്രം മതിയാകുന്ന കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനം നല്‍കുന്നവയാണ് ക്യാഷ്‌വുഡ്‌സ്. വിത്തു മുളപ്പിച്ചു തൈ നട്ടു കഴിഞ്ഞാല്‍ പിന്നെ, പതിവായ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ല. തൈകള്‍ വളര്‍ന്ന് ഒരടി ആയാല്‍ വില്‍ക്കാം. കൂട്ടത്തിലുള്ള ചന്ദനമരം വളര്‍ന്നു തടിക്ക് 50 സെമീ ചുറ്റളവ് ആകുമ്പോള്‍ വില്‍ക്കാം. ഏകദേശം 10 മുതല്‍ 15 വര്‍ഷമെടുക്കും.
ചന്ദനം വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റേതൊരു മരത്തെപോലെയും വീട്ടിലോ പറമ്പിലോ ചന്ദനത്തൈകള്‍ നട്ട് പിടിപ്പിക്കാനും വളര്‍ത്താനും നിയമതടസമില്ല. എന്നാല്‍ ഇവയുടെ വില്‍പ്പന വനംവകുപ്പ് മുഖേന മാത്രമേ നടക്കുകയുള്ളൂ. ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടുപോയി ലേലത്തിലൂടെ വിറ്റ് പണം ഉടമയ്ക്കു നല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |