അശ്വതി: കർമ്മരംഗം പുഷ്ടിപ്പെടും. മേലധികാരികൾ മുൻകൈയെടുത്ത് സ്വതന്ത്ര ചുമതല അനുവദിക്കും. പണയ വസ്തുക്കൾ തിരിച്ചെടുക്കും. പുതിയ പദ്ധതികൾ തുടങ്ങും. കാർഷിക മേഖലയിൽ പരീക്ഷണങ്ങൾ നടത്തും. ശാരീരിക വിഷമതകൾ മാറും. ഭാഗ്യദിനം തിങ്കൾ
ഭരണി: ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. പഴയ വാടക വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറും. വസ്തുവ്യാപാരത്തിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം. ആഗ്രഹിച്ച വിഷയങ്ങൾ പഠിക്കാൻ അവസരം. കിട്ടാക്കടങ്ങൾ തിരികെ ലഭിക്കും. മാനസിക വ്യാകുലതകൾ നീങ്ങും. ഭാഗ്യദിനം ബുധൻ
കാർത്തിക: സഹോദരങ്ങളുടെ ഉയർച്ചയ്ക്കായുള്ള ശ്രമങ്ങൾ അഭിനന്ദനമർഹിക്കും. ബന്ധുക്കളുമായി അടുത്തബന്ധം പുലർത്തും. കൃഷികാര്യങ്ങൾക്കായി അധികസമയം കണ്ടെത്തും. ഉദ്യോഗസ്ഥർക്ക് അർഹതയുള്ള സ്ഥാനക്കയറ്റം ലഭിക്കും.ജന്മനാട്ടിൽ സന്ദർശനം നടത്തും. ഭാഗ്യദിനം ഞായർ
രോഹിണി:എഴുത്തിലൂടെ പേരും, പ്രശസ്തിയുമുണ്ടാകും. സ്ഥിരവരുമാനമുള്ള തൊഴിലിനായി ശ്രമിക്കും. അഭിഭാഷകർക്ക് വളരെ പ്രയോജനപരമായ കാലമാണ്. വ്യാപാരം വിപുലപ്പെടുത്തും. ഭാഗ്യദിനം ചൊവ്വ
മകയിരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യങ്ങളെ നിസാരമായി കരുതരുത്. സന്തോഷകരമായ പല സാഹചര്യവും തേടിയെത്തും. ബിസിനസിൽ നേട്ടമുണ്ടാകും. ആഗ്രഹിച്ച തൊഴിൽമാറ്റം സാദ്ധ്യമാകും. ദൂരയാത്രകൾ ആവശ്യമായി വരും. ഭാഗ്യദിനം ശനി
തിരുവാതിര: പിതാവിൽ നിന്ന് നേരിട്ടോ, പിതൃസ്വത്തിലൂടെയോ ധനാഗമം ഉണ്ടാകും. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലുകളിൽ നേട്ടം.ഏല്പിച്ച ദൗത്യം പൂർത്തിയാക്കും.ഗവേഷണ പ്രബന്ധം നിശ്ചിതകാലയളവിൽ സമർപ്പിക്കും. ഭാഗ്യദിനം ബുധൻ
പുണർതം: ഔദ്യോഗികമോ, വ്യക്തിപരമോ ആയ യാത്രകളുണ്ടാകും. പഴയ കടബാദ്ധ്യതകൾ തർക്കത്തിന് കാരണമാകും. ചെലവുകൾക്ക് നിയന്ത്രണം വേണം. വിനോദത്തിനും സുഹൃത് സംഗമത്തിനും സമയം കണ്ടെത്തും. കുടുംബജീവിതത്തിൽ സമാധാനം കുറയും. ഭാഗ്യദിനം തിങ്കൾ
പൂയം: കുടുംബത്തിലുണ്ടാകുന്ന അനൈക്യങ്ങൾക്ക് പരിഹാരം കാണും.സാധാരണ കാര്യങ്ങൾ ഭംഗിയായി നടക്കും. കലാപ്രവർത്തനത്തിന് മങ്ങലേക്കും. നവസംരംഭങ്ങൾ തുടങ്ങും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ
ആയില്യം: ഔദ്യോഗിക രംഗത്ത് പ്രവർത്തന മികവുണ്ടാവും. സ്വതന്ത്രമേഖലയിൽ ദിശാബോധം ഉണ്ടാകും. എതിർപ്പുകളെ അവഗണിച്ച് മുന്നേറും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യം പലരീതിയിലും അനുഭവപ്പെടും. ഭാഗ്യദിനം ബുധൻ
മകം: ന്യായമായ ആഗ്രഹങ്ങൾ സാധിക്കുന്ന വാരം. തൊഴിൽരംഗത്ത് മുന്നേറ്റമുണ്ടാകും. ബിസിനസിൽ പരിഷ്കാരങ്ങൾ വരുത്തും. ഇഷ്ടവ്യക്തികളെ കാണും. പരീക്ഷയിൽ ഉന്നത വിജയം നേടും. തൊഴിൽ രഹിതർ ജോലിയിൽ പ്രവേശിക്കും. ഭാഗ്യദിനം ബുധൻ
പൂരം: പണയവസ്തുക്കൾ തിരിച്ചെടുക്കും. ഗാർഹിക കാര്യങ്ങളിൽ അലംഭാവം വരുത്തും. വേണ്ടപ്പെട്ടവരോട് ശത്രുതാ മനോഭാവം പുലർത്തും. കർമ്മരംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കും. ലോണുകൾ പെട്ടെന്ന് തരപ്പെടും. ഭാഗ്യദിനം വെള്ളി
ഉത്രം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യത്തിൽ കൂടുതൽ വെല്ലുവിളികളുണ്ടാകും. വീട്ടിൽ ആഘോഷ ചടങ്ങുകൾ നടക്കും. പുതിയ വാഹനം സ്വന്തമാക്കും. മുടങ്ങിയ വീടുപണി തുടരും. ഭാഗ്യദിനം തിങ്കൾ
അത്തം: ആത്മവിശ്വാസം എല്ലാരംഗത്തും പ്രകടമാകും. തൊഴിലിൽ മുന്നേറാൻ കഠിനമായി പരിശ്രമിക്കും. പുതുതലമുറയെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സർക്കാർ കാര്യങ്ങളിൽ വിജയമുണ്ടാകും. ഭാഗ്യദിനം ശനി.
ചിത്തിര: വ്യവഹാരത്തിൽ ഉചിതമായ നിയമോപദേശം ലഭിക്കും. ജീവകാരുണ്യ സംഘടനകളിലെ പ്രവർത്തനം സജീവമാക്കും. ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിലെ വൈഭവം നേട്ടമുണ്ടാക്കും. മാനസിക സംഘർഷങ്ങൾ കുറയും. ഭാഗ്യദിനം വ്യാഴം
ചോതി: ഉദ്യോഗസ്ഥർക്ക് അനുകൂലമായ കാലം. ഐ.ടി മേഖലയിലുള്ളവർക്ക് വീട്ടിലിരുന്ന് ജോലി തുടരാനാകും. ചെറുയാത്രകൾ ആഹ്ളാദിപ്പിച്ചേക്കും. സന്ദർഭങ്ങൾക്ക് അനുസരിച്ച് പ്രവർത്തിച്ച് നേട്ടമുണ്ടാകും. ഭാഗ്യദിനം ചൊവ്വ.
വിശാഖം: പൊതുരംഗത്ത് സജീവമാകും. ആഗ്രഹിച്ച വിവാഹജീവിതം ഒത്തുവരും. സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. തൊഴിലുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രയാസങ്ങൾ ഒഴിവാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ഞായർ.
അനിഴം: ഉദ്യോഗസ്ഥർക്ക് പലതരത്തിൽ നേട്ടമുണ്ടാകും. ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയും. ലാഭം പ്രതീക്ഷിച്ചിതിലധികമാവും, ബിസിനസ് രംഗം പുഷ്ടിപ്പെടും. വിദേശത്ത് പഠനം, ജോലി എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമാണ്. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: സമൂഹമദ്ധ്യത്തിൽ അംഗീകാരം നേടിയെടുക്കും. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കും. പൊതുപ്രവർത്തകർക്ക് പോരാട്ട വീര്യമുണ്ടാകും. സർക്കാർ ആനുകൂല്യങ്ങളും സഹായവും ലഭിക്കും. ഭാഗ്യദിനം ശനി.
മൂലം: ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബബന്ധം സംതൃപ്തിയോടെ മുന്നോട്ടു പോകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. രണ്ടാം സന്താനയോഗത്തിന് സാദ്ധ്യത. കർമ്മതടസങ്ങൾ നീങ്ങും. ഭാഗ്യദിനം തിങ്കൾ.
പൂരാടം: കലാപ്രവർത്തനത്തിലൂടെ ഉപജീവനം കണ്ടെത്തും. പുതിയ അവസരങ്ങൾ സംജാതമാകും. സാങ്കേതിക വിദഗ്ദർക്ക് വിദേശത്തു നിന്നും വാഗ്ദാനങ്ങൾ ലഭിച്ചേക്കും. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്ക് കൂടുതൽ അദ്ധ്വാനമുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: ദുർഘടമായ പല പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്തേണ്ടി വരും. വീടുപണിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂമിവില്പന സാദ്ധ്യമാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ഞായർ.
തിരുവോണം: തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി നേടും. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണകരമാവും. കുടുംബാംഗങ്ങൾ, സഹോദരന്മാർ എന്നിവരുമായി ചേർന്ന് പുതിയ ബിസിനസ് തുടങ്ങും. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ പരിഹരിക്കും. ഭാഗ്യദിനം വെള്ളി.
അവിട്ടം: ഇഷ്ടജനങ്ങളുമായി ഒത്തുചേരും. വസ്തുക്കളുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്ക് സാദ്ധ്യത. വാഹനത്തിന്റെ അറ്റകുറ്റപണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ ഇരട്ടി അദ്ധ്വാനം ആവശ്യമായി വരും. ഭാഗ്യദിനം ഞായർ.
ചതയം: മക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും. യുവജനങ്ങളുടെ വിവാഹം നടക്കും. പല രഹസ്യങ്ങളും പരസ്യമായേക്കും. ബന്ധുക്കളുടെ സഹകരണം കുറയും. കടബാദ്ധ്യതകൾ പൂർണമായും തീർക്കും. സർക്കാർ സഹായങ്ങൾ ലഭ്യമാകും. ഭാഗ്യദിനം വെള്ളി.
പൂരുരുട്ടാതി: ഈ വാരം പൊതുവെ അനുകൂലം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടാകും. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കും.വീട്ടുകാരുമൊത്ത് തീർത്ഥാടന യാത്രകൾ നടത്തും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: ഇൻഷ്വറൻസ്, പെൻഷൻ തുക തുടങ്ങിയവ ആശ്വാസമാകും. രണ്ടാം വിവാഹകാര്യത്തിൽ തീരുമാനിക്കും. വാഗ്ദാനങ്ങൾ പാലിച്ചെന്ന് വരില്ല. അലസതയും നിരുന്മേഷതയും കൂടും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യദിനം വ്യാഴം.
രേവതി: പുതിയ അവസരങ്ങൾ തേടിയെത്തും. സാങ്കേതിക കാര്യങ്ങൾ പഠിക്കും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവി ലഭിക്കും. ബിസിനസിൽ നേട്ടങ്ങൾ വന്നുചേരും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. ഭാഗ്യദിനം ഞായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |