ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ മനുഷ്യാണാം മനുഷ്യത്വമെന്ന പ്രവചനത്തിന് വർത്തമാനകാലത്ത് പ്രസക്തി വർദ്ധിക്കുന്നുവെന്ന് പ്രൊഫ. വസന്തകുമാർ സാംബശിവൻ. കേരള സംഗീത നാടക അക്കാഡമി തിരുവനന്തപുരം ജില്ല കേന്ദ്ര കലാസമിതി ലീഡർഷിപ്പ് ഡെവലപ്മെന്റിന്റെ ഭാഗമായി ശാരദാമഠത്തിന് സമീപം ചേർന്ന കഥാപ്രസംഗം ഇന്ന്-ഇന്നലെ- നാളെ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ അനുഗ്രഹത്തോടെ സമാരംഭം കുറിച്ച കഥാപ്രസംഗ കലയ്ക്ക് കേരളീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിർണായക സ്വാധീനം ചെലുത്താനായി. നാട്ടിൽ നിലനിന്നിരുന്ന പല അനാചാരങ്ങളും ഇല്ലാതാക്കാൻ കഥാപ്രസംഗ കലയ്ക്ക് കഴിഞ്ഞിരുന്നു. ജീവിതഗന്ധിയായ ഒട്ടേറെ സംഭവങ്ങളെ കഥാപ്രസംഗത്തിലൂടെ കാഥികർ സമൂഹത്തിൽ അവതരിപ്പിച്ചു. അതിനൊക്കെ ഏറെ പ്രചോദനമായത് ഗുരുദേവനും ശിഷ്യന്മാരും തുടർന്നു പോന്ന നവോത്ഥാന പ്രവർത്തനങ്ങളായിരുന്നുവെന്നും വസന്തകുമാർ പറഞ്ഞു. കലാസമിതി ജില്ലാ പ്രസിഡന്റ് ഗീതാ രംഗപ്രസാദ്, സെക്രട്ടറി സൈജു രാജ്, ജയരാജ് ജയഗിരി, രാജൻ അരുവിപ്പുറം തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |