ശ്രീനഗർ: ജമ്മു കാശ്‌മീർ കുൽഗാം ജില്ലയിലെ അഖൽ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സുരക്ഷാസേനയ്‌ക്ക് വെള്ളിയാഴ്ചയാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് 'ഓപ്പറേഷൻ അഖൽ' എന്നു പേരിട്ട് മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിയുതിർത്തതോടെ സേന തിരിച്ചടിച്ചു. വ്യാഴാഴ്ച പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരെ വധിച്ചിരുന്നു. പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ 'ഓപ്പറേഷൻ മഹാദേവിലൂടെ' സുരക്ഷാ സേന വധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |