ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പേർ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി വേഗം നരയ്ക്കുന്നത്. ഇത് മറയ്ക്കാൻ പലരും പാർലറിൽ പോയി വലിയ തുക ചെലവാക്കുന്നു. ചിലരാണെങ്കിൽ കെമിക്കൽ ഡെെ വീട്ടിൽ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇവയൊന്നും നരച്ച മുടിക്ക് ഒരു പരിഹാരമല്ല. മാത്രമല്ല കാലക്രമേണ ഇവ മുടിയ്ക്ക് ദോഷം ചെയ്യുന്നു. വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിക്കാൻ കഴിയും.
ഇതിന് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി. അതിലൊന്നാണ് കറിവേപ്പില. പണ്ടുമുതൽ മുടിക്ക് കരുത്ത് നൽകാൻ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിക്ക് വളരെ നല്ലതാണ്. എങ്ങനെ കറിവേപ്പില ഉപയോഗിച്ച് ഒരു ഹെയർ സെറം തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന രീതി
ആദ്യം ഇതിനായി ഏതാനും കറിവേപ്പില ഇലകൾ നന്നായി കഴുകി വൃത്തിയാക്കുക. കുറച്ച് വെള്ളം ചേർത്ത് ശേഷം അവ ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും ഇട്ട് വീണ്ടും പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇത് നല്ല തുണി ഉപയോഗിച്ച് പിഴിഞ്ഞ് എടുക്കണം. ഈ ജ്യൂസിലേക്ക് രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളും നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കുക. എന്നിട്ട് ഇത് ഒരു വൃത്തിയുള്ള ബോട്ടിലിൽ സൂക്ഷിച്ച് വയ്ക്കാം. ആവശ്യാനുസരണം ഈ സെറം തലയോട്ടിയിൽ നേരിട്ടോ അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ചോ പുരട്ടാം. സെറം പുരട്ടിയ ശേഷം തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഇത് അകാല നര അകറ്റി മുടിയ്ക്ക് ആരോഗ്യം നൽകുന്നു. മുടി കൊഴിച്ചിൽ നിർത്താനും സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |