മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗിന് ഇന്ന് വലിയ തുകയാണ് ചെലവാക്കേണ്ടി വരിക. ഒരു മാസത്തെ ഫോണ്‍ കോള്‍, ഡാറ്റ ഉപയോഗം, എസ്എംഎസ് എന്നിവയ്ക്ക് ശരാശരി 300 രൂപയെങ്കിലും നല്‍കണം. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ചെലവ് ഇരട്ടിയാകും. മറ്റ് സേവന ദാതാക്കളെ അപേക്ഷിച്ച് താരിഫ് നിരക്കുകളുടെ കാര്യത്തില്‍ വലിയ ആശ്വാസം സമ്മാനിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ മാത്രമാണ്.
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരെ അപേക്ഷിച്ച് ഡാറ്റയുടെ വേഗതയില്‍ പിന്നിലാണെങ്കിലും ഫോണ്‍കോളുകള്‍ക്കായി ബിഎസ്എന്‍എല്ലിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഓഫറുകള്‍ അവതരിപ്പിക്കാനും ബിഎസ്എന്‍എല്‍ എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
1999 രൂപയാണ് വാര്‍ഷിക പ്ലാനിന് ഈടാക്കുക. അണ്‍ലിമിറ്റഡ് കോള്‍, അതിവേഗ ഡാറ്റ, പ്രതിദിന എസ്എംഎസ് എന്നിവ അടങ്ങുന്നതാണ് പ്ലാന്‍. 365 ദിവസത്തെ വാലിഡിറ്റിയില്‍ 600 ജിബി ഡാറ്റ ലഭിക്കും. അതുപോലെ പരിധിയില്ലാതെ ഫോണ്‍ കോള്‍ ചെയ്യാനും പ്രതിദിനം 100 എസ്എംഎസുകള്‍ അയക്കാനും സാധിക്കും. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ പിന്നീട് ഒരിക്കലും ടോപ്പ് അപ്പ് പ്ലാന്‍ ചെയ്യേണ്ടി വരില്ല.
അടുത്തിടെ പുതിയ ഉപഭോക്താക്കള്‍ക്കായി ഒരു രൂപയുടെ റീചാര്‍ജ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ഈ പരിമിത കാല ഓഫറില്‍ 30 ദിവസത്തേക്ക് സൗജന്യ കോളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |