SignIn
Kerala Kaumudi Online
Wednesday, 20 August 2025 9.18 AM IST

ഈ നാളുകാരുടെ ദീർഘനാളായുള്ള ആഗ്രഹങ്ങൾ സാധിക്കും,​ വിദേശ ജോലിക്ക് സാദ്ധ്യത, സാമ്പത്തിക ബുദ്ധിമുട്ട് മാറും

Increase Font Size Decrease Font Size Print Page
astro

2025 ആഗസ്റ്റ് 10 കർക്കിടകം 25 ഞായറാഴ്ച . രാമായണ മാസം 25ാം ദിനം.

( മദ്ധ്യാഹ്ന ശേഷം 1 മണി 52 മിനിറ്റ് 12 സെക്കൻഡ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം )

അശ്വതി : വിരഹം, സ്ഥാനഭ്രംശം, സാമ്പത്തികം അധികമായി ചെലവാകും. അനാവശ്യ ധനചിലവുകൾ ഒഴിവാക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

ഭരണി : അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തിൽ ദോഷാനുഭവങ്ങൾ, കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക.

കാർത്തിക : ദീർഘ നാളായി കൊണ്ടുനടന്ന മോഹങ്ങൾ പൂവണിയും, ശുപാർശ, ജാമ്യം നിൽക്കൽ,ഇവ ഗുണം ചെയ്യും. അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം.

രോഹിണി : കുടുംബ ജീവിതം കൂടുതൽ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.

മകയിരം : പ്രണയത്തിൽ ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, രാഷ്ട്രീയ സമ്മർദ്ദത്തിനു വിധേയമായി പ്രവർത്തിക്കും.

തിരുവാതിര : സ്ഥാനമാനങ്ങൾ, സൗഭാഗ്യം, യശസ്സ്, കീർത്തി വസ്ത്രാഭരണലാഭം, ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം,അനുകൂലസ്ഥലത്ത് ലഭിക്കും.

പുണർതം : ജോലിക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നുപോകും, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.

പുയം : ഭാഗ്യാനുഭവങ്ങൾ, ധന ലാഭം,​വസ്ത്ര ലാഭം,​ പുരസ്‌ക്കാരങ്ങൾ എന്നിവ ലഭിക്കും, ജല യാത്ര നടത്താൻ യോഗം, അവിവാഹിതർക്ക് പുതിയതും അനുകൂലവുമായ ആലോചനകൾ വരും.

ആയില്യം : ഉപരിപഠനത്തിൽ മികവ് പ്രകടിപിക്കും, ലോട്ടറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും, ഇഷ്ട ജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും.

മകം : വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്ക് അനുകൂലമല്ല, പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ചില കേസുകളിലുൾപ്പെടും. അഗ്നി വിഷ സംബന്ധമായ അപകടത്തിനു സാദ്ധ്യത.

പൂരം : അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ്, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവർ വളരെയധികം ശ്രദ്ധിക്കണം.

ഉത്രം : ലഹരിയുടെ ഉപയോഗം നിയന്ത്രിക്കണം, അന്ധ വിശ്വാസത്തിലകപെട്ടു ദിനചര്യകളിൽ വ്യതിയാനമുണ്ടാകും, എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും.

അത്തം : രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷ്മത പുലർത്തണം, ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

ചിത്തിര : നിഗൂഢ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ശത്രുവിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണം, ഇഷ്ടജന സഹവാസം ആഗ്രഹവും അഭിലാഷവും നടക്കും.

ചോതി : കർമ്മരംഗത്ത് അംഗീകാരവും അഭിനന്ദനവുംകിട്ടും, ഗൃഹം, വാഹനം എന്നിവ പരിഷ്‌കരിക്കും, മാരക പ്രവൃത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും.

വിശാഖം : തൊഴിൽപരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങൾക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തിൽ നിന്നും ഗുണാനുഭവം.

അനിഴം : വിദേശ ജോലിക്ക് സാദ്ധ്യത, മാദ്ധ്യമങ്ങളിൽ ശോഭിക്കും, അന്തസ് നിലനിർത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവർത്തനം മൂലം മേന്മ ഉണ്ടാകും.

കേട്ട : കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, നല്ല വാർത്തകൾ കേൾക്കാനിടവരും, പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും, ചിലകാലാഭിലാഷങ്ങൾ പൂവണിയും.

മൂലം : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും, ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയർച്ച ഉണ്ടാകും,ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം.

പൂരാടം : പുതിയ ഉദ്യോഗം ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനത്തിനും സാദ്ധ്യത, കുടുംബാംഗങ്ങളിൽപെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായവും .

ഉത്രാടം : ഉന്നതസ്ഥാനം ലഭിക്കും, കേസിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.

തിരുവോണം : കലാസാമൂഹിക സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും ,ശിക്ഷാനടപടികളിൽ നിന്നും മോചനം പ്രണയബന്ധങ്ങളിൽ വിജയം.

അവിട്ടം : കുടുംബ ജീവിതം ഭദ്രമായിരിക്കില്ല, വൃത്തിയില്ലായ്മ ഉള്ളതിനാൽ കുടുംബത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും, ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, , സാമ്പത്തിക ബാദ്ധ്യത.

ചതയം : നേത്ര, ഉദര രോഗം, വിനോദങ്ങളിൽ അമിത താത്പര്യം, ആരോഗ്യ വർധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക, നല്ല ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവ ലഭിക്കും.

പൂരുരുട്ടാതി : ഭാര്യാപുത്രാദികൾക്ക് രോഗദുരിതങ്ങൾ, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകൾ, മംഗളകർമ്മ തടസ്സവും, സ്വർണ്ണം, ധനം ഇവ നഷ്ടവും, പ്രവർത്തന രംഗത്ത് പരാജയം നേരിടും.

ഉത്രട്ടാതി : ദോഷാനുഭവങ്ങൾ, ബന്ധുക്കളുമായി തർക്കങ്ങൾ, കലഹങ്ങൾ, അപകടങ്ങൾ, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകൾ.

രേവതി : നീചപ്രവൃത്തികൾ ചെയ്യുക, ചെയ്യിക്കുക, മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പോലീസ് കേസ്, ജോലിയിൽ കൃത്രിമം കാണിയ്ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടും, സൂക്ഷിക്കണം.

TAGS: ASTRO, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.