നിക്ഷേപം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ. പണം എവിടെ നിക്ഷേപിച്ചാലാണ് മികച്ച വരുമാനം ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ചിലർക്കെങ്കിലും ധാരണക്കുറവുണ്ടായിരിക്കും. തപാൽ വകുപ്പിന്റെ കീഴിലുളള നിരവധി നിക്ഷേപപദ്ധതികൾ ഇപ്പോഴുണ്ട്. കുറഞ്ഞ കാലാവധിക്കുളളിൽ ഉയർന്ന ലാഭം നേടിയെടുക്കാൻ പോസ്റ്റോഫീസ് പദ്ധതികൾ നിക്ഷേപകരെ സഹായിക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി . ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ അതിനു മുൻപോ ഒരു വലിയ തുക നിങ്ങൾക്ക് ഈ പദ്ധതിയിൽ ഒറ്റത്തവണയായി നിക്ഷേപിക്കാം.
സർക്കാർ പദ്ധതിയായതിനാൽ ഇത് സുരക്ഷിതമാണ്. ഈ പദ്ധതിയിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ലഭിക്കുെന്ന് പരിശോധിക്കാം. ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. പത്ത് വയസിനുമുകളിലുളളവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ നിക്ഷേപിക്കാം. ഇത്തരത്തിൽ നിക്ഷേപം നടത്തുമ്പോൾ പ്രതിമാസം നിശ്ചിത തുക വരുമാനമായി ലഭിക്കും. പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിലവിലെ പലിശനിരക്ക് പ്രതിവർഷം 7.4 ശതമാനമാണ്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി, ഈ കാലാവധി കഴിയുന്നതുവരെ എല്ലാ മാസവും പലിശ ലഭിക്കും.
ഈ പദ്ധതിയിൽ നിങ്ങൾ ഒറ്റത്തവണയായി പത്ത് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം 6,167 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ പ്രതിവർഷം നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 74,004 രൂപ ലഭിക്കും. അതായത് മൂന്ന് മാസത്തിലൊരിക്കൽ പലിശയിനത്തിൽ 18,501 രൂപയായിരിക്കും അക്കൗണ്ടിലെത്തുക. പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ജോയിന്റ് അക്കൗണ്ടുകളും ആരംഭിക്കാം. ഇത്തരത്തിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാൽ ഒറ്റയ്ക്കാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ ഒമ്പത് ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാനാവുക. നിക്ഷേപകന് കുറഞ്ഞത് 1000 രൂപ മുതൽ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |