ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. അതിനാൽ തന്നെ അടുക്കള എപ്പോഴും വളരെ വൃത്തിയായിട്ട് വേണം കെെകാര്യം ചെയ്യാൻ. ചെറിയ അശ്രദ്ധപോലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അടുക്കളിലെ ചില വസ്തുക്കൾ വർഷങ്ങളോളം ആളുകൾ ഉപയോഗിക്കാറുണ്ട്. വളരെ നിസാരമായി തോന്നാമെങ്കിൽ അത്തരത്തിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു.
അതിൽ ചിലതാണ് ഐസ്ക്രീം ബോക്സുകൾ, തെെര് - അച്ചാർ മുതലായവ വാങ്ങുന്ന ബോട്ടിലുകൾ, ഫുഡ് പാഴ്സലുകൾ വാങ്ങുന്ന ബോക്സുകൾ തുടങ്ങിയവ ഉപയോഗശേഷം ഉപേക്ഷിക്കാതെ പിന്നെയും അതിൽ സാധനങ്ങൾ ഇട്ടുവയ്ക്കുന്നു. ഇവയിൽ ഏറെയും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. ഇത് കെമിക്കലുകൾ ഭക്ഷണത്തിൽ കലരുന്നതിന് കാരണമാകുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇത്തരം അപകടസാദ്ധ്യത ഉണ്ട്.
അടുക്കളയിൽ രോഗാണുക്കൾ ഏറ്റവും കൂടുതൽ കാണുന്നത് സ്‌ക്രബ്ബറിലാണ്. പലരും മാസങ്ങളോളം ഒരേ സ്‌ക്രബ്ബറും സ്‌പോഞ്ചും ഉപയോഗിക്കാറുണ്ട്. ഇവ ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് വളരെ ദോഷമാണ്. മ
പച്ചക്കറികളും മറ്റ് വിഭവങ്ങളും മുറിക്കാനായി കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കാന്നവർ ഏറെയാണ്. വിഭവങ്ങൾ അരിഞ്ഞെടുക്കാനായി ഏറെ സഹായകരമായ കട്ടിംഗ് ബോർഡുകളുടെ പ്രതലം നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ തള്ളിവിട്ടേക്കാം. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾക്ക് ചെറിയ നിറവ്യത്യാസം അനുഭവപ്പെടുകയോ കത്തി കൊണ്ടുള്ള പാടുകൾ ഒറ്റനോട്ടത്തിൽ കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയിൽ അവ മാറ്റണം.
അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയും ഇടയ്ക്കിടെ മാറ്റണം. എപ്പോഴും ഉപയോഗിക്കുന്നതിനാൽ അവയിൽ നനവ് അവശേഷിക്കുന്നതുമൂലം ബാക്ടീരിയകൾക്ക് വളരാൻ അനുയോജ്യസാഹചര്യം ഒരുങ്ങുന്നു. കോട്ടൺ ടൗവലാണെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മാറ്റി പുതിയത് ഉപയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |