കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ ജോലി നേടാൻ വനിതകൾക്ക് അവസരം. കുക്ക് തസ്‌തികയിലാണ് ഒഴിവുള്ളത്. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാസർകോട് ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 20ന് രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. നിയമനം താൽക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലാണ് നിയമനം. അഞ്ചാം ക്ലാസ് പാസായവരാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകർക്ക് 25 വയസ് തികഞ്ഞിരിക്കണം. 30 മുതൽ 45 വയസ് വരെയുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫീസ് ആവശ്യമില്ല. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അഭിമുഖത്തിനെത്തുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൈവശം വയ്‌ക്കുക. 'ചായോത്ത്, നീലേശ്വരം, പി.ഒ. കാസര്‍ഗോഡ് - 671 314' എന്ന വിലാസത്തിലാണ് അഭിമുഖം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2348666
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |