ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ആകെ 1090 പേർക്കാണ് മെഡലുകൾക്ക് അർഹരായത്. 758 പേർക്ക് സ്‌തുത്യർഹ സേവനത്തിനും 233 പേർക്ക് ധീരതയ്‌ക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനുമാണ് മെഡൽ ലഭിച്ചത്. എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരളത്തിൽ നിന്നുള്ള പത്ത് പൊലീസുകാർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
എസ് പിമാരായ രമേഷ് കുമാർ, വാസുദേവൻ പിള്ള, എ എസ് പി പി ബാലകൃഷ്ണൻ നായർ, ഡി വൈ എസ് പി യു പ്രേമൻ, ഇൻസ്‌പെക്ടർ ഇ പി രാംദാസ്, അസിസ്റ്റന്റ് കമൻഡാന്റ് ഇ വി പ്രവി, ഡെപ്യൂട്ടി കമൻഡാന്റ് സുരേഷ് ബാബു വാസുദേവൻ, ഹെഡ് കോൺസ്റ്റബിൾമാരായ മോഹനകുമാർ രാമകൃഷ്ണ പണിക്കർ, കെ പി സജിഷ, എസ് എസ് ഷിനിലാൽ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |