റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ആഗസ്റ്റ് 15 - കർക്കിടകം 30 വെള്ളിയാഴ്ച . രാമായണ മാസം 30 ആം ദിനം. (പുലർന്ന ശേഷം 7 മണി 35 മിനിറ്റ് 33 സെക്കൻഡ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം)
അശ്വതി: നിലനിൽപ്പിനാധാരമായ ഉദ്യോഗം ലഭിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത. വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീന ഗൃഹ വാഹന യോഗം.
ഭരണി: സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.
കാര്‍ത്തിക: ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും, സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ഉപരി പഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.
രോഹിണി: പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല. സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, രേഖകളില്‍ ഒപ്പു വയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി അനുഭവത്തിൽ വരും.
മകയിരം: അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം, രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.
തിരുവാതിര: വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത്, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്, ആരോഗ്യ പ്രശ്നങ്ങള്‍.
പുണര്‍തം: വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസ്സ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.
പൂയം: ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം, സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.
ആയില്യം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് നേട്ടം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി.
മകം: ഉത്സാഹം കാര്യനിര്‍വ്വഹണ ശക്തി തുടങ്ങിയവ വര്‍ദ്ധിക്കും, കല വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസ്സം മാറും.
പൂരം: ലക്ഷ്യപ്രാപ്തിനേടും. വ്യവസ്ഥകള്‍ പാലിക്കും, സ്വര്‍ണം വൈദ്യുതി നിയമവകുപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നതസ്ഥാന ലഭ്യത.
ഉത്രം: സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഈശ്വരാനുഗ്രഹം ഉണ്ടാകും, ധനാഭിവൃദ്ധി, കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച. ഗൃഹം, വാഹനം, എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.
അത്തം: തൊഴിലില്‍ മേന്മകള്‍, പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വാര്‍ഥത ഒഴിവാക്കുക, ഉപരിപഠനം നടക്കും. നൂതന പദ്ധതികളും ആശയങ്ങളും അനുഭവത്തില്‍ വന്നു ചേരും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദരഗുണം.
ചിത്തിര: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, കലാകായിക മത്സരങ്ങളില്‍ വിജയിക്കും. ദാമ്പത്യ വിഷയങ്ങളില്‍ പൊതുവെ സുഖം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കുടുംബജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.
ചോതി: അധികാര പരിധി വര്‍ദ്ധിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, കുടുബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും. കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവം ഉണ്ടാകും.
വിശാഖം: അനുകൂലികള്‍ ശത്രുക്കള്‍ ആകും,വ്യവഹാര പരാജയം, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യ സുഖക്കുറവ്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടം കൊടുക്കുത് സൂക്ഷിക്കണം.
അനിഴം: കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല, തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. കള്ളക്കേസ്സില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലി കൊണ്ട് ചീത്തപ്പേരുണ്ടാകാം.
കേട്ട: ഭൂമിവില്‍പ്പന സഫലമാകില്ല, ജോലിയില്‍ മടി കാണിക്കും, അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധിക്കണം. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാകും.
മൂലം: ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം. അന്യരാജ്യത്ത് വിജയം, സ്നേഹശീലം.
പൂരാടം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരം ആയിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി. കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി തിരികെ ലഭിക്കും.
ഉത്രാടം: പ്രായോഗികവശങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിപ്പിക്കും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ്സ് പുനരാരംഭിക്കും. മന:സാക്ഷിക്കു അനുസരിച്ച് പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.
തിരുവോണം: പലമേഖലകളിലും അധിക ചെലവ് അനുഭവപ്പെടും. നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം. സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, ധനത്തിന് കഠിനമായ പരിശ്രമം വേണ്ടി വരും.
അവിട്ടം: സ്ഥാനക്കയറ്റമുണ്ടാകും, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോട നിറവേറ്റും, കുടുബസ്സുഖം.
ചതയം: എല്ലാക്കാര്യങ്ങളിലും നേട്ടവും ഉന്നതിയും, കലാനൈപുണ്യം, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ കാരണം സുഖവും, സമാധാനവും. ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം.
പൂരുരുട്ടാതി: പ്രവര്‍ത്തന വിജയം, കുടുംബത്തില്‍ സമാധാന അന്തരീക്ഷം. ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.
ഉതൃട്ടാതി: അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിച്ചേക്കാം, സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം. സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, നല്ല മുന്നേറ്റം.
രേവതി: ശത്രുക്കളുടെ എതിര്‍പ്പുകളെ കരുതിയിരിക്കണം, പണമിടപാടുകളില്‍ നിന്നും പിന്മാറുക, അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി. സന്താനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |