പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം ഗോപകുമാറിനെ നേതൃത്വം തിരഞ്ഞെടുത്തത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും കൃത്യമായി നിറവേറ്റുമെന്നും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം ചിറ്റയം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011 മുതൽ അടൂർ എംഎൽഎയാണ് ചിറ്റയം ഗോപകുമാർ.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി തരംതാഴ്ത്തിയ എ പി ജയൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ആരോപണങ്ങളെ തുടർന്ന് സെക്രട്ടറിയെ മാറ്റിയതോടെ ഒന്നര വർഷത്തിലധികമായി കോട്ടയത്ത് നിന്നുള്ള സി കെ ശശിധരനായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. വികാരാധിനനായാണ് എപി ജയൻ പ്രതികരിച്ചത്. പാർട്ടിയിൽ നിന്ന് നടപടി ഉണ്ടായപ്പോൾ ഏറെ വിഷമിച്ചുവെന്നും ജില്ലാ നേതൃതത്തിലേക്ക് തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |