കേന്ദ്രസർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് (എസ് എസ് സി) ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. യംഗ് പ്രൊഫഷണൽ തസ്തികയിലേക്കാണ് നിയമനം.താൽപര്യമുളളവർക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ മനസിലാക്കി തപാൽ വഴി അയക്കാവുന്നതാണ്. ഈ മാസം 20 വരെയാണ് അപേക്ഷിക്കാൻ അവസരമുളളത്.
അഞ്ച് ഒഴിവുകളാണുളളത്. പരീക്ഷയില്ലാതെ ജോലി നേടാമെന്നതാണ് പ്രത്യേകത. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം സ്വന്തമാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്. 21നും 35നും ഇടയിൽ പ്രായമുളളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപ വരെ ശമ്പളമായി ലഭിക്കും. ജോലി ചെയ്യുന്നതിനെ നിലവാരമനുസരിച്ച് ഈ ശമ്പളത്തിൽ മാറ്റം വരും. അപേക്ഷിക്കാൻ താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൃത്യമായി ജോലിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ മനസിലാക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട രീതി
1. എസ് എസ് സിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക.
2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷ ഫോമിനോടൊപ്പം ചേർക്കുക.
3. വിവരങ്ങൾ ബന്ധപ്പെട്ട മേൽവിലാസത്തിൽ അയച്ചുകൊടുക്കുക.
മേൽവിലാസം
ദി അണ്ടർ സെക്രട്ടറി (അഡ്മിഷൻ-ഐ), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എച്ച്ക്യു), റൂം നമ്പർ 712, ബ്ലോക്ക് നമ്പർ 12, സിജിഒ കോംപ്ലക്സ്, ലോധി റോഡ്, ന്യൂഡൽഹി-110003.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |