ഗുരുവായൂർ:ചിങ്ങപ്പുലരിയിൽ ഗുരുവായൂരിൽ വിവാഹത്തിരക്ക്.ക്ഷേത്രത്തിൽ ഇന്നലെ 165 വിവാഹം നടന്നു.രാവിലെ അഞ്ചിനാണ് വിവാഹങ്ങൾ തുടങ്ങിയത്.എട്ട് വരെ 102 വിവാഹങ്ങൾ നടന്നു.എട്ട് മുതൽ 12 വരെയുള്ള സമയത്താണ് 63 വിവാഹങ്ങൾ നടന്നത്.ചിങ്ങ മാസം ഒന്നാം തീയതിയും ഞായറാഴ്ചയുമായതിനാൽ നിർമ്മാല്യം മുതൽ ദർശനത്തിന് വൻ തിരക്കായിരുന്നു.കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രദർശനം നടത്തി.ക്ഷേത്രദർശനത്തിനായി എത്തിയവരുടെയും വിവാഹത്തിനെത്തിയവരുടെയും തിരക്കിൽ ക്ഷേത്രനഗരി ഭക്തജന സാഗരമായി.ക്ഷേത്ര നഗരിയിലെ പാർക്കിംഗ് ഗ്രൗണ്ടെല്ലാം രാവിലെ തന്നെ നിറഞ്ഞു കവിഞ്ഞു.തുടർന്ന് വാഹനങ്ങൾ റോഡിന് അരികിലായാണ് പാർക്ക് ചെയ്തിരുന്നത്.ഉച്ചവരെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.ക്ഷേത്രത്തിൽ ഇന്നും നൂറിലധികം വിവാഹം നടക്കും. 25ന് 153, 28ന് 124, 31ന് 190 വിവാഹങ്ങളുടെ ബുക്കിംഗ് ആയിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |