മലപ്പുറം: നഗരസഭയിൽ സി.പി.എം പ്രായപരിധി വ്യവസ്ഥകൾ മറികടന്ന് വോട്ടർപട്ടികയിൽ എട്ടുപേരെ ചേർത്തെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി യു.ഡി.എഫ്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ക്രമക്കേടിന് റിട്ടേണിംഗ് ഓഫീസർ കൂട്ടുനിന്നെന്ന് യു.ഡി.എഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നഗരസഭയിലെ കള്ളാടിമുക്ക്, ഇത്തിൾപറമ്പ്, മുതുവത്തുപറമ്പ് വാർഡുകളിലാണ് കൃത്രിമം നടന്നത്. ഇതു തെളിയിക്കുന്ന രേഖകളും യു.ഡി.എഫ് പുറത്തുവിട്ടു. നഗരസഭ ഭരണം പിടിക്കാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത ശ്രമമാണിതെല്ലാം. കള്ളവോട്ട് ചേർത്തതായി പരാതിയുയർന്ന വാർഡുകൾ മൂന്നും സി.പി.എം സ്വാധീന മേഖലയാണ്. കൂടുതൽ കള്ളവോട്ടുകൾ സി.പി.എം ചേർത്തതായി സംശയിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |