തിരുവനന്തപുരം: സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് വിപണന കേന്ദ്രങ്ങളിലെത്തിക്കും. ഇന്ന് രാവിലെ 11ന് എറണാകുളം ബോൾഗാട്ടി പാലസ് ലേക്‌സൈഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാവും.
പാലക്കാടൻ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങൾ. ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം ആദ്യ വിൽപ്പന നിർവഹിക്കും. ചലച്ചിത്രതാരം റിമ കല്ലിങ്കൽ ഏറ്റുവാങ്ങും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |