സിജു വിത്സൻ നായകനായി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രം ഡോസ് റാന്നി വടശേരിക്കര അയ്യപ്പമെഡിക്കൽ കോളേജിൽ ആരംഭിച്ചു.വടശേരിക്കര പഞ്ചായത്തു പ്രസിഡന്റ് ലത മോഹൻ ആദ്യ ദീപം തെളിച്ചു. നടൻ ജഗദീഷ്, സ്വിച്ചോണും അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.
ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിത ഫാത്തിമ എന്നിവരാണ് മറ്റ് താരങ്ങൾ. മാദ്ധ്യമ പ്രവർത്തകനായ അഭിലാഷ് ആർ. നായർ ഷോർട്ട് ഫിലിമിലൂടെയും സംഗീത ആൽബത്തിലൂടെയും ശ്രദ്ധേയനാണ്. ഛായാഗ്രഹണം - വിഷ്ണുപ്രസാദ്,
എഡിറ്റിംഗ് - ശ്യാം ശശിധരൻ, മേക്കപ്പ് - പ്രണവ് മാസൻ, കോസ്റ്റ്യും - ഡിസൈൻ സുൽത്താനാ റസാഖ്,
പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പാരിപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനന്തു ഹരി.
പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ - ഭാഗ്യരാജ്പെഴും പാറ,
കാസ്റ്റിംഗ് ഡയറക്ടർ - സൂപ്പർ ഷിബു, ആക്ഷൻ -കലൈകിംഗ്സ്റ്റൺ, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യാങ്കാവ്,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - -ജിബി കണ്ടഞ്ചേരി.പ്രൊഡക്ഷൻ മാനേജർ ജോബി.എ സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ ഷാന്റോ തോമസ് ആണ് നിർമ്മാണം.അങ്കിത് ത്രിവേദി , കുര്യൻ മാത്യു, ജോജോണി ചിറമ്മൽ എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്,റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |