ഞാൻ കണ്ടത് നീ കാണണമെന്നില്ല. നീ കണ്ടത് ഞാനും, ഞാൻ കാണാത്തതും നീ കാണാത്തതും നമ്മൾ ഒരുമിച്ച് നോക്കിയാൽ ചിലപ്പോൾ കണ്ടെന്നും വരാം. ദുരൂഹമായ നൂറായിരം പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസിൽ ആകാംക്ഷ തീർത്ത് ആസിഫ് അലിയും അപർണ ബാലമുരളിയും. മികച്ച വിജയം നേടിയ കിഷ്‌കിന്ധകാണ്ഡത്തിനുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം മിറാഷ് സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ പുറത്തിറങ്ങി. ഹക്കിം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. മുകേഷ് ആർ മേത്ത, ജതിൻ എം സെഥി, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.കഥ അപർണ ആർ. തരക്കാട്. ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഗാനരചന-വിനായക് ശശികുമാർ, സംഗീതം-വിഷ്ണു ശ്യാം,എഡിറ്റർ-വി.എസ്. വിനായക്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കെറ്റിന ജീത്തു, പി. ആർ. ഒ എ. എസ്. ദിനേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |