വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ പല വിഭവങ്ങളിലും നമ്മൾ വെണ്ണ ചേർക്കാറുണ്ട്. എന്നാൽ, വെണ്ണ കഴിക്കാൻ മാത്രമല്ല മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. പ്രത്യേകിച്ച് വരണ്ട ചർമം മാറ്റി മൃദുലമാക്കാൻ വെണ്ണ വളരെ നല്ലതാണ്. വെള്ള പതിവായി പുരട്ടുന്നതിലൂടെ ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നല്ല ശുദ്ധമായ വെണ്ണ വേണം മുഖത്ത് പുരട്ടാൻ. വീട്ടിൽ തന്നെ തയ്യാറാക്കിയതാണെങ്കിൽ ഉത്തമം. രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടാൻ. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അൽപ്പമെടുത്ത് മുഖത്ത് പുരട്ടുക. രാവിലെ കഴുകി കളയാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |