കൊച്ചി: ആശമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടന ഉൾപ്പെടെ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി സെപ്തംബർ 19ന് വീണ്ടും പരിഗണിക്കും. ആശമാർ ഉന്നയിച്ച എല്ലാ വിഷയങ്ങളും പരിഗണിച്ച് സമഗ്രറിപ്പോർട്ടാകും നൽകുകയെന്ന് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |