ആത്മാവിലും പുനർജന്മത്തിലുമെല്ലാം വിശ്വസിക്കുന്ന ധാരാളംപേരുണ്ട്. ഇത്തരത്തിൽ ജീവിതപങ്കാളിയുമായി ജന്മജന്മാന്തരബന്ധം ഉണ്ടാകുന്ന ചിലരുണ്ട്. അതായത് എല്ലാ ജന്മത്തിലും ഒരേ ജീവിതപങ്കാളിയെ തന്നെ ലഭിക്കുന്ന ചിലർ. ഇങ്ങനെ മുൻജന്മത്തിലെ പങ്കാളിയെത്തന്നെ ഈ ജന്മത്തിലും കിട്ടിയാൽ ചില ലക്ഷണങ്ങൾ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഈ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വളരെ വ്യത്യസ്‌തമായ സ്വഭാവമുള്ളവരായിരിക്കും രണ്ടുപേരും. ഇത്തരത്തിൽ വിപരീത സ്വഭാവമുള്ളവർ ഒത്തുപോകാൻ പാടാണെന്ന് പറയുമെങ്കിലും ഇവർ ഏറെ സന്തോഷത്തോടെയാകും മുന്നോട്ടുപോവുക. ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം പറഞ്ഞ് മനസിലാക്കി മുന്നോട്ടുപോകുന്ന ഇവർക്ക് പരസ്‌പരം പിരിഞ്ഞിരിക്കാനും ബുദ്ധിമുട്ടായിരിക്കും.
മുൻജന്മത്തിലെ പങ്കാളിയെയാണ് ലഭിക്കുന്നതെങ്കിൽ പരസ്‌പരം എല്ലാ വികാരങ്ങളും പെട്ടെന്ന് തിരിച്ചറിയാനാകും. ഒരുപാട് അകലെയാണ് ഇവരുവരുമെങ്കിലും സന്തോഷവും വിഷമങ്ങളുമെല്ലാം പറയാതെ തന്നെ തിരിച്ചറിയാനാകും. പലപ്പോഴും ഒരേ കാര്യങ്ങൾ പറയാൻ വരിക, ഒരേ രീതിയിൽ ചിന്തിക്കുക എന്നിങ്ങനെയെല്ലാമുള്ള പ്രത്യേകതകൾ ഇവർക്കുണ്ടാകും. മാത്രമല്ല, പങ്കാളിയെ ആദ്യമായി കാണുമ്പോൾ തന്നെ മുമ്പ് എവിടെയോ കണ്ട് പരിചയമുള്ളതുപോലെ അനുഭവപ്പെടാം.
പങ്കാളിയുമായി ഏറെ നേരം ഒരുമിച്ചിരിക്കാൻ തോന്നും. സമയം പെട്ടെന്ന് പോകുന്നതുപോലെ അനുഭവപ്പെടും. ഒരാൾക്ക് പക്വത കൂടുതലായിരിക്കും. പരസ്‌പരം ബഹുമാനിക്കാം തീരുമാനങ്ങൾ അംഗീകരിക്കാനും ഇവർക്ക് സാധിക്കും. മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും മാതൃകാപരമായി പെരുമാറാനും ഇവർക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |