അശ്വതി: ഇന്റർവ്യു കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിഷമഘട്ടങ്ങളിൽ നിന്നും മോചനമുണ്ടാകും. ജോലികൾ യഥാസമയം ചെയ്തു തീർക്കും. ബാങ്കിൽ നിന്ന് ലോണുകൾ ലഭ്യമാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി
ഭരണി: ബിസിനസ് സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. ഉദരസംബന്ധമായ രോഗങ്ങളെ കരുതിയിരിക്കണം. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കും. ഭാഗ്യദിനം ബുധൻ
കാർത്തിക: ഭൂമി വിൽപ്പനയിലൂടെ ലാഭമുണ്ടാകും. കർമ്മരംഗത്ത് ചെറിയ തടസങ്ങൾ നേരിടും. തീരുമാനങ്ങൾ ശക്തമായി നടപ്പാക്കും. തൊഴിൽ സംബന്ധമായ ആശയക്കുഴപ്പമുണ്ടാകും. ഭൂമിയുടെ ക്രയവിക്രയം നടക്കാനിടയുണ്ട്. ജീവിതനിലവാരം ഉയരും. ഭാഗ്യദിനം തിങ്കൾ
രോഹിണി: എല്ലാകാര്യങ്ങളിലും ശ്രദ്ധചെലുത്തേണ്ട സമയം. സിനിമ, സംഗീതം മുതലായവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് സന്ദർഭം അനുകൂലമാണ്. കൃഷിയിൽ നിന്നും ലാഭമുണ്ടാകും. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം. ഭാഗ്യദിനം ചൊവ്വ.
മകയിരം: സർക്കാർ ജോലിക്കാർക്ക് ഉയർച്ചയുണ്ടാകും. വ്യാപാരം അഭിവൃദ്ധിപ്പെടും. പ്രേമബന്ധം വിവാഹത്തിൽ കലാശിക്കും. വീടുനിർമ്മാണം തത്ക്കാലം നിറുത്തിവയ്ക്കേണ്ടി വരും. ഉന്നത ഉദ്യോഗസ്ഥന്മാരുമായി രമ്യതയിൽ വർത്തിക്കും. ഭാഗ്യദിനം ശനി
തിരുവാതിര: ഊഹക്കച്ചവടങ്ങളിൽ ആദായം കുറയും. വ്യാപാരരംഗത്ത് പുരോഗതി. പുതിയ ജോലിയിൽ പ്രവേശിക്കാനവസരം. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. പൂർവികസ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം ശനി
പുണർതം: അധികാരത്തിൽ നിന്ന് സ്ഥാനമൊഴിയേണ്ടിവരും. കലാകായിക രംഗത്തുള്ളവർക്ക് കാര്യങ്ങൾ അനുകൂലമാകും. പൊലീസ് വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനമാനാദികൾ ലഭിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം വ്യാഴം
പൂയം: മുമ്പ് മുഴുമിപ്പിക്കാതെ പോയ പ്രവൃത്തികൾ പൂർത്തിയാക്കും. വാഹനങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. ആത്മീയമായി ചിന്തിക്കുന്നവർക്ക് വിജയമുണ്ടാകും. നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കും. ഉദ്യോഗത്തിൽ ഉദ്ദേശിച്ച സ്ഥലംമാറ്റം കിട്ടും. ഭാഗ്യദിനം വെള്ളി
ആയില്യം: വെല്ലുവിളികളെ അതിജീവിക്കും. യാത്രകൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. കലാസാഹിത്യാദി കാര്യങ്ങളിൽ പേരും പണവും സമ്പാദിക്കും. പ്രവർത്തനമേഖലയിൽ പരിഗണനയും പദവിയും ലഭിക്കും. ഭാഗ്യദിനം ബുധൻ
മകം: വിശ്വാസവഞ്ചനയിൽ പെടാതെ സൂക്ഷിക്കുക. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടും. തൊഴിലുമായി ബന്ധപ്പെട്ട് ദൂരയാത്ര ആവശ്യമായി വരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സംഘടന പ്രവർത്തനങ്ങൾക്ക് നേതൃസ്ഥാനം വഹിക്കും. ഭാഗ്യദിനം ബുധൻ
പൂരം: സേവനപ്രവർത്തനങ്ങളിൽ മുൻകൈ എടുത്ത് പ്രവർത്തിക്കും. ആദായം പ്രതീക്ഷിക്കാം. കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. ഭാഗ്യദിനം വെള്ളി
ഉത്രം: വിദേശ ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കൃഷിക്കാർക്ക് സ്വന്തം അദ്ധ്വാനത്തിലൂടെ ആദായം ലഭിക്കും. പുതിയ ജോലി പ്രതീക്ഷിച്ചിരുന്നവർക്ക് അത് ലഭിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നഷ്ടമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
അത്തം: ഉദ്യോഗത്തിൽ ഉദ്ദേശിക്കുന്ന സ്ഥലം മാറ്റമുണ്ടാകും. പൂർവികസ്വത്ത് അനുഭവ യോഗ്യമാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ഹൃദ്രോഗികൾ അതീവശ്രദ്ധ പുലർത്തണം. സംഗീതനാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ഭാഗ്യദിനം വ്യാഴം
ചിത്തിര: തൊഴിലിൽ ഉയർച്ചയും അംഗീകാരവും ലഭിക്കും. മറ്റൊരാൾക്ക് ചെയ്യുന്ന ഉപകാരം പ്രതികൂലഫലമുണ്ടാക്കും. ഭൂമിയോ വീടോ വാങ്ങാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വസ്ത്രം, ആഭരണം ഇവയുമായി ബന്ധപ്പെട്ട ബിസിനസ് ലാഭകരമാകും. ഭാഗ്യദിനം ശനി
ചോതി: വ്യാപാരകാര്യങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തും. എത്ര വരുമാനമുണ്ടായാലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. കൂട്ടുകച്ചവടത്തിൽ അഭിപ്രായഭിന്നത ഉടലെടുക്കും. ജോലിയിലും വിദ്യാഭ്യാസരംഗത്തും അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം ചൊവ്വ
വിശാഖം: പുതിയ രീതിയുമായി ഇണങ്ങിച്ചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റുന്നതിന് അധികം യത്നിക്കേണ്ടിവരും. തൊഴിൽപരമായി മാറ്റങ്ങളുണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ഭാഗ്യദിനം വ്യാഴം
അനിഴം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വ്യവസായങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ശനി
തൃക്കേട്ട: മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളുണ്ടാകും. പൊതുജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ആരോഗ്യവും ധനസ്ഥിതിയും അഭിവൃദ്ധിപ്പെടും. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടും. പത്രപ്രവർത്തകർക്ക് സന്ദർഭം അനുകൂലം. ഭാഗ്യദിനം ചൊവ്വ
മൂലം: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. ബന്ധുക്കളിൽ നിന്ന് വിദ്വേഷം വരാനിടയുണ്ട്. ടെക്സ്റ്റൈയിൽ വ്യാപാരത്തിൽ ആദായം വർദ്ധിക്കും. ബാങ്കിംഗ് ഏർപ്പാടുകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശത്തുള്ളവർ ജോലി മതിയാക്കി നാട്ടിലെത്തും. ഭാഗ്യദിനം ശനി
പൂരാടം: പൊതുവേദിയിൽ പ്രസംഗിക്കാൻ അവസരം. ഇന്റർവ്യൂകളിൽ വിജയിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വ്രതാനുഷ്ഠാനം, നിത്യകർമ്മം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കും. പട്ട്, കസവ്, ഫാൻസി എന്നീ കച്ചവടക്കാർക്ക് ലാഭമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: മനസിന് തെളിച്ചവും ഉത്കണ്ഠകളിൽ നിന്നെല്ലാം മോചനവുമുണ്ടാകും. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. പല കേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി. പുതിയ വാഹനം വാങ്ങാൻ അവസരം. ഭാഗ്യദിനം വ്യാഴം
തിരുവോണം: പിതാവിന്റെ സമ്പാദ്യം കൈകാര്യം ചെയ്യും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശത്ത് നിന്ന് ധനാഗമമുണ്ടാകും. തൊഴിൽ രഹിതർ ജോലിയിൽ പ്രവേശിക്കും. ശരിയായ വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും. ഭാഗ്യദിനം വെള്ളി
അവിട്ടം: കുടുംബവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ ബുദ്ധിപൂർവ്വം പരിഹരിക്കും. നന്മയ്ക്കുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിപരീത ഫലമുണ്ടാക്കും.എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഭാഗ്യദിനം ഞായർ
ചതയം: സർവീസിൽ സ്ഥീരീകരണം ലഭിക്കാൻ കാലതാമസം നേരിടും. വിദ്യാഭ്യാസകാര്യങ്ങളിലും സാമ്പത്തികരംഗങ്ങളിലും പൊതുവെ അഭിവൃദ്ധിയുണ്ടാകും. വിദൂരസ്ഥലങ്ങളിൽ നിന്ന് പ്രയോജനകരമായ എഴുത്തുകൾ ലഭിക്കും. ഭാഗ്യദിനം ബുധൻ
പൂരുരുട്ടാതി: തൊഴിൽരംഗത്തെ തടസങ്ങൾ നീങ്ങും. വരവിനേക്കാൾ ചെലവ് കൂടും. വ്യാപാരരംഗം ലാഭകരമാകും. സ്വന്തം സംസാരം അവനവനു തന്നെ ദോഷമായി വന്നേക്കാം. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം വ്യാഴം
ഉത്രട്ടാതി: ജോലിയിൽ കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. തിരഞ്ഞെടുപ്പു വിധികൾ അനുകൂലമാകും. എല്ലാ വിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. കടബാദ്ധ്യതകൾ കുറഞ്ഞുവരും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസിൽ ലാഭകരമാകും. ഭാഗ്യദിനം ശനി
രേവതി: സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. കലാകായിക രംഗങ്ങളിലുള്ളവർക്ക് അനുകൂലസമയം. വീടുപണിക്കായി ഭൂമി വാങ്ങും. ഉന്നതവ്യക്തികളുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങും. ഭാഗ്യദിനം ചൊവ്വ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |