വീട്ടിൽ മാറാല പിടിച്ചുകിടക്കുന്നത് നാണക്കേടാണ്. ചിലന്തി കടിക്കുകയോ മറ്റോ ചെയ്‌താൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളുണ്ടാകുകയും ചെയ്യും. ഇവയെ വീട്ടിൽ നിന്ന് തുറത്തേണ്ടത് അനിവാര്യമാണ്. എന്നാൽ എത്രയൊക്കെ തൂത്തുവാരിയിട്ടാലും ചിലന്തിയുടെ ശല്യം മാറുന്നില്ലെന്ന് പരാതി പറയുന്ന നിരവധിപേരുണ്ട്.
വീടിന്റെ മുക്കിലും മൂലയിലുമടക്കം ചിലന്തിയെത്തുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ചിലന്തിയുടെ ശല്യം മാറുന്നില്ലെന്ന് പറയുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ചില പൊടിക്കൈകളുണ്ട്. എന്തൊക്കെയാണെന്നല്ലേ? പുതിനയാണ് ഏറ്റവും മികച്ച പോംവഴി.
പുതീന വളരെയെളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റും. അതിനാൽത്തന്നെ മിക്ക വിടുകളിലും പുതീന കൃഷി ചെയ്യുന്നുമുണ്ട്. അതുകൊണ്ടുതന്നെ അഞ്ച് പൈസ ചെലവില്ലാതെ പുതീന ഉപയോഗിച്ച് ചിലന്തിയെ തുരത്താനാകും.
പുതീനയുടെ മണം ചിലന്തിയിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഒന്നുകിൽ പുതീന പറിച്ച് ചിലന്തിയുടെ ശല്യമുള്ളയിടങ്ങളിൽ കൊണ്ടുവയ്ക്കാം. പുതീന അരച്ചതിൽ കുറച്ച് വിനാഗിരി ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചുസമയത്തിന് ശേഷം സ്‌പ്രേ ബോട്ടിലിലാക്കി ചിലന്തി ശല്യമുള്ളയിടത്ത് സ്‌പ്രേ ചെയ്തുകൊടുക്കാം. ചിലന്തിയെ തുരത്തുന്നതിൽ രണ്ടാമത്തെ മാർഗമാണ് കുറച്ചുകൂടി ഫലപ്രദം. ആദ്യം മാറാല മൊത്തം കളയണം. എന്നിട്ടുവേണം പുതീനയും വിനാഗിരിയും സ്പ്രേ ചെയ്യാൻ.
മറ്റൊരു മാർഗം കൂടിയുണ്ട്. പുതീന ഉണക്കിപ്പൊടിച്ചെടുത്ത് അൽപം വെള്ളം ചേർത്ത് യോജിപ്പിക്കുക.ഇനി ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുക്കാം. എന്നിട്ട് ചിലന്തി ശല്യമുള്ളയിടങ്ങളിൽ സ്പ്രേ ചെയ്‌തുകൊടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |