തിരുവനന്തപുരം: യു.ഡി.എഫിനെതിരെ നടക്കുന്ന സമരങ്ങൾ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെ സംയോജനമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. പാലക്കാട് രാഹുലിനെ ബി.ജെ.പി നേരിടും. വടകരയിൽ ഷാഫി പറമ്പിലിനെ സി.പി.എം നേരിടണമെന്ന ധാരണയിലാണിപ്പോൾ. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാമെന്നാണ് സി.പി.എം, ബി.ജെ.പി നേതൃത്വങ്ങൾ കരുതുന്നത്. ഈ സർക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയ ജനം പിണറായി വിജയൻ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ മാതൃകാപരമായ നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |