തിരുവനന്തപുരം: എൻ.സി.എ (നോ കാൻഡിഡേറ്റ് അവെയ്ലബിൾ) വിജ്ഞാപനങ്ങൾ ഒന്നോ രണ്ടോ തവണ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് ന്യൂനപക്ഷ കമ്മിഷൻ ശുപാർശ. നിരവധി തവണ വിജ്ഞാപനം പ്രസിദ്ധീകരിച്ചാലും അപേക്ഷകരില്ലാതെ വരുന്ന സാഹചര്യത്തിൽ പിന്നീട് അതേ ഒഴിവുകൾ നഷ്ടമാകുന്നതായുള്ള സംവരണ സമുദായങ്ങളുടെ പരാതിയിലാണ് ശുപാർശ.
രണ്ടു തവണ പ്രസിദ്ധീകരിച്ചിട്ടും അപേക്ഷകർ യോഗ്യത നേടാനാകാതെ വരുന്ന സാഹചര്യമുണ്ടായാൽ തൊട്ടടുത്ത സമുദായത്തിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഇതിന് പകരമായി സമാന തസ്തികയിലോ വകുപ്പിലോ
ഇതേ സമുദായത്തിന് അവസരം ഉറപ്പാക്കണം. എൻ.സി.എ ഒഴിവുകളിലേക്ക് രണ്ടിൽ കുറയാത്ത തവണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതനുസരിച്ചാണ് പത്തു തവണ വരെ എൻ.സി.എ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
കമ്മിഷന്റെ ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ട്. അതിന് മുൻപായി ഇക്കാര്യത്തിൽ പി.എസ്.സിയുടെ നിലപാട് അറിയണം. ഇതുസംബന്ധിച്ച് കെ.എസ്.ആറിലും ഭേദഗതി ആവശ്യമായി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |