കാസർകോട്: കയ്യൂർ രക്തസാക്ഷിസ്മരണകളുമായി സി.പി.ഐ ചെമ്പതാക കയ്യൂർ ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽ നിന്ന് യാത്ര തുടങ്ങി. സി.പി.ഐ 25ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സെപ്തംബർ 9 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയാണ് പ്രയാണം ആരംഭിച്ചത്. ഞായറാഴ്ച വൈകുന്നേരം സ്മൃതി മണ്ഡപത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ. പ്രകാശ് ബാബു ജാഥാ ക്യാപ്റ്റൻ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറി.
സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, പി.എ നായർ, കെ.വി കൃഷ്ണൻ, കെ.എസ് കുര്യാക്കോസ്, പി. ഭാർഗവി, എൻ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ സി.വി വിജയരാജ് സ്വാഗതം പറഞ്ഞു.
കയ്യൂരിൽ നടന്ന സമ്മേളനം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ.പി രാജേന്ദ്രൻ, ജാഥാംഗം അജിത് കൊളാടി സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ബങ്കളം കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
പതാക ജാഥയ്ക്ക് ഇന്ന് രാവിലെ 9ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിംലും 10ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻിഡിലും മൂന്ന് മണിക്ക് നടുവണ്ണൂരും അഞ്ചിന് കോഴിക്കോടും സ്വീകരണം നൽകും. നാളെ രാവിലെ 10 ന് മലപ്പുറം, മൂന്നിന് ഷൊർണ്ണൂർ, നാല് മണിക്ക് വടക്കാഞ്ചേരി. 5.30ന് തൃശ്ശൂർ, സെപ്തംബർ മൂന്നിന് രാവിലെ 10 മണി അങ്കമാലി, 11ന് വൈറ്റില, 12 ന് അരൂർ, 3ന് ചേർത്തല, എന്നിവിടങ്ങളിലും സ്വീകരണം നൽകും. തുടർന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |