SignIn
Kerala Kaumudi Online
Wednesday, 03 September 2025 8.08 AM IST

ഈ നാളുകാർക്ക് നാളെ സ്ത്രീകൾ മൂലം സുഖവും സമാധാനവും; വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം നടക്കും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 സെപ്റ്റംബർ 2 - ചിങ്ങം 17 ചൊവ്വാഴ്ച. (രാത്രി 9 മണി 50 മിനിറ്റ് 43 സെക്കൻഡ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )

അശ്വതി: ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും. അപമാനം.

കാര്‍ത്തിക: കുടുംബകലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി. കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക.

രോഹിണി: പണച്ചിലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.​ സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം,തൊഴില്‍ നഷ്ടം.

മകയിരം: അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റ്പാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

പുണര്‍തം: പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം.

പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

മകം: അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ ‍വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

പൂരം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: പ്രയാസങ്ങള്‍ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും, അലസതയും മടിയും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി :തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും.​യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം.

വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നില്‍ക്കരുത്, പൊതുജന പിന്തുണ കുറയും,തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങള്‍ കൂടും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. യാത്രകളില്‍ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: വിദ്യാപരമായ മുന്നേറ്റം,കുടുംബ സുഖം,ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും, സുഖസൗകര്യങ്ങള്‍ അനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും വിജയവും, ബിസിനസില്‍ നേട്ടം, ജീവിതത്തില്‍ പുരോഗതി, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികള്‍ഒഴിഞ്ഞ് പോകും.

തിരുവോണം: കുടുംബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലര്‍ത്തും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, യാത്രയില്‍ നേട്ടം.

ചതയം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

പൂരുരുട്ടാതി: സാഹചര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം.‍ കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളില്‍ നിന്നും രക്ഷ.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഗുണാനുഭവങ്ങള്‍, ഉപരിപഠനത്തിന് അനുകൂലമായ സമയം.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.