തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് പ്രശാന്തും സംഘവും കന്റോൺമെന്റ് ഹൗസിലെത്തിയത്. ഈ സമയം വി.ഡി.സതീശൻ അവിടെ ഉണ്ടായിരുന്നെങ്കിലും കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് ക്ഷണക്കത്ത് ഏൽപ്പിച്ച് അവർ മടങ്ങി.
ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടക സമിതിയിൽ രക്ഷാധികാരിയായി വി.ഡി. സതീശനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയതിൽ സതീശൻ അതൃപ്തിയിലാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രശാന്ത് , പിന്നീട് കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം ചേരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |