SignIn
Kerala Kaumudi Online
Friday, 05 September 2025 7.58 AM IST

ദൈവാധീനം, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും; നാളെ ഈ നാളുകാരുടെ ജീവിതത്തിൽ സംഭവിക്കുന്നത്

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 സെപ്റ്റംബർ 4 - ചിങ്ങം 19 വ്യാഴാഴ്ച (രാത്രി 11 മണി 43 മിനിറ്റ് 30 സെക്കൻഡ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം)

അശ്വതി: അപ്രതീക്ഷിതമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനിടയുണ്ട്. പ്രണയ ജീവിതത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉല്ലാസയാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ഭരണി: ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാദ്ധ്യത. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ.

കാർത്തിക: മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, ഉദ്ദേശിച്ച സംഗതികൾ അനായാസം കൈവന്നു ചേരും.

രോഹിണി: തൊഴിൽ രംഗത്തെ ചില കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽനിന്നും ഭയപ്പാട്.

മകയിരം: സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.

തിരുവാതിര: കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.

പുണർതം: സന്താനങ്ങളുടെ ഉപരി പഠനത്തിനു സാഹചര്യം ഒത്തുവരും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.

പൂയം: നേതൃഗുണം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ വന്നുചേരും. വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ടഭക്ഷണ ലഭ്യത.

ആയില്യം: കര്‍മരംഗത്തെ ഉയര്‍ച്ച നിമിത്തം മനഃശാന്തി കൈവരും. യാത്രകൾ ഗുണകരമാകും. ബന്ധുസമാഗമം ഉണ്ടാകും. പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരു കാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.

മകം: വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. സന്തോഷം, സമാധാനം, കാര്യവിജയം തുടങ്ങിയവയൊക്കെ ഉണ്ടാകും. മധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

പൂരം: കാര്യങ്ങൾക്കുമുണ്ടായിരുന്ന തടസം നീങ്ങും. യാത്രാഗുണം ഉണ്ടാകും. വീട് മോടിപിടിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യും. കച്ചവടക്കാർക്ക് ധനനേട്ടം, മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.

ഉത്രം: ആരോഗ്യപരമായ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ് രംഗം വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തൊഴിൽ രംഗത്ത് അംഗീകരിക്കപ്പെടും, വിവാഹം മൂലം ഉയർച്ച. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.

അത്തം: വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. പുതിയ ജോലിക്കായുള്ള പരിശ്രമങ്ങൾ തുടരുക. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.

ചിത്തിര: നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും. മനഃസന്തോഷമുണ്ടാകുന്ന വാർത്തകൾ ശ്രവിക്കും. വിവാഹ കാര്യത്തിൽ തീരുമാനമാകാൻ ഇടയുണ്ട്. ഔദ്യോഗികമായി ദൂരയാത്രകൾ. പ്രണയത്തിൽ പുരോഗതി.

ചോതി: പ്രണയജീവിതം സന്തോഷപ്രദം ആയിരിക്കും. കര്‍മനേട്ടങ്ങള്‍ വര്‍ദ്ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.

വിശാഖം: ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.

അനിഴം: ദാമ്പത്യ കലഹം, പ്രണയ പരാജയം എന്നിവ ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, പങ്കാളിക്ക് തൊഴിൽ പരാജയം, ഊഹക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുക, നഷ്ടങ്ങൾ ഉണ്ടായേക്കാം. ദേവാലയദർശനം അത്യാവശ്യം.

തൃക്കേട്ട: കുടുംബസുഖം ഉണ്ടാകും. ധനസമൃദ്ധി ഉണ്ടാകും. ബന്ധുജന സഹായം, സുഹൃത്‌സഹായം എന്നിവ ഉണ്ടാകും. ആരോഗ്യനില തൃപ്തികരം, തൊഴിൽരഹിതർക്ക് ജോലി, സ്ത്രീസംബന്ധ വിഷയങ്ങളിൽ തൃപ്തി.

മൂലം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. ആത്മീയചിന്ത, മാതൃഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

പൂരാടം: ശത്രുക്കളുമായി രമ്യതയിൽ എത്തും. ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്. കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും, യാത്ര ആവശ്യമായി വരും.

ഉത്രാടം: എല്ലാം കൊണ്ടും ഗുണകരമായ ദിവസമാണ്. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

തിരുവോണം: പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ വ്യാപൃതരാകും. സാമ്പത്തികമായി അവസ്ഥ മെച്ചപ്പെടും. ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും.

അവിട്ടം: കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തിൽ സമാധാനം നിലനിൽക്കും. കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക.

ചതയം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് മനസിനെ അസ്വസ്ഥപ്പെടുത്തും. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്.

പൂരുരുട്ടാതി: ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.

ഉത്തൃട്ടാതി: അന്യദേശത്ത് താമസിക്കുന്ന ബന്ധുമിത്രാദികളിൽ നിന്ന് നല്ല വാർത്ത കേൾക്കാനിടവരും. അന്യസ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും, ധനലാഭം.

രേവതി: മോശം കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, കർമ്മരംഗത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.