കൽപ്പറ്റ: പുൽപ്പള്ളി മരക്കടവിൽ പ്രാദേശിക കോൺഗ്രസ് നേതാവ് തങ്കച്ചന്റെ വീട്ടിൽ മദ്യവും തോട്ടയും കൊണ്ടുവച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കെ.പി.സി.സി അന്വേഷണം പ്രഖ്യാപിച്ചു.
ഏഴുദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അഡ്വ.രാജേഷിനാണ് അന്വേഷണച്ചുമതല. വീടിന്റെ കാർപോർച്ചിൽ നിന്നും മദ്യവും തോട്ടയും പിടികൂടിയതിനെ തുടർന്ന് തങ്കച്ചൻ 17 ദിവസം വൈത്തിരി സബ് ജയിലിൽ കഴിഞ്ഞിരുന്നു.
ഗൂഢാലോചനയിൽ പങ്കെടുത്ത മുള്ളൻകൊല്ലിയിലെ ഡി.സി.സി സെക്രട്ടറി,രണ്ടാം വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ആറുപേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ഫോണിൽ വിളിച്ചിരുന്നെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തങ്കച്ചൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |