തിരുവനന്തപുരം: 35 അടി താഴ്‌ചയുള്ള കിണറിനുള്ളിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂർ മേലെ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശാലിനി (36) ആണ് കാൽവഴുതി കിണറ്റിനുള്ളിൽ വീണത്. ഇന്നലെയായിരുന്നു സംഭവം.
കിണറിനുള്ളിൽ കയറിൽ കുരുങ്ങിക്കിടന്ന യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ബിനുകുമാർ ആണ് കിണറ്റിലിറങ്ങി വീട്ടമ്മയെ കരയ്ക്കെത്തിച്ചത്. കൈയ്ക്ക് പൊട്ടലുണ്ടായതിനെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |