SignIn
Kerala Kaumudi Online
Wednesday, 10 September 2025 8.27 AM IST

ഈ നക്ഷത്രക്കാരുടെ കുടുംബത്തിൽ ഉടൻ ഒരു മംഗളകാര്യം സംഭവിക്കും; അപ്രതീക്ഷിത ധനനേട്ടത്തിനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com.

2025 സെപ്റ്റംബർ - 10 - ചിങ്ങം - 25 - ബുധനാഴ്ച. ( വൈകിട്ട് - 4 മണി - 2 - മിനിറ്റ് - 48 - സെക്കൻഡ് വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം )

അശ്വതി: മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട് കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും, സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കും.

ഭരണി: ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.

കാര്‍ത്തിക: കുടുംബസ്വത്ത് ലഭിക്കും, ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം, മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: വാഹനഭാഗ്യം സിദ്ധിക്കും, പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതുവഴി മനഃസന്തോഷം വര്‍ദ്ധിക്കും, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

മകയിരം: വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങള്‍ അകലും, സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതില്‍ ശമനം ലഭിക്കും.

തിരുവാതിര: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം‍ വര്ദ്ധിപ്പിക്കും, ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.

പുണര്‍തം: പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും,‍ മറ്റുളളവരിൽ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും.

പൂയം: വര്‍ദ്ധിച്ച ധനചെലവ്, ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും, ദൂരയാത്രകള്‍ മുഖേന അധികച്ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

ആയില്യം: സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

മകം: അഗ്‌നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, മുതലായവ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.

പൂരം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥരുടെ നീരസം സമ്പാദിക്കും, ഗൃഹനിര്‍മാണത്തില്‍ പാകപ്പിഴവുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും.

ഉത്രം: രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത.

അത്തം: സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ചിത്തിര: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകള്‍ മാറിക്കിട്ടും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, ശത്രുവിനുമേല്‍ വിജയം വരിക്കും, ആഢംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല.

ചോതി: പ്രശസ്ഥിയും വിജയവും, ശത്രു ഭയം മാറിക്കിട്ടും, കര്‍മ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും, രോഗാവസ്ഥ കുറയ്ക്കാൻ സാധിക്കും.

വിശാഖം: ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തില്‍ ഉണ്ടാകും.

അനിഴം: സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്ഥി, ദാമ്പത്യ വിജയം.

കേട്ട: മംഗള കര്‍മ്മങ്ങള്‍ നടക്കും, മനഃസന്തോഷം, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, തൊഴില്‍ മേഖലയില്‍ മേന്മ, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.

മൂലം: അന്യദേശ വാസം ഗുണം ചെയ്യും, സ്ത്രീകള്‍ മുഖേന സന്തോഷം, കുടുംബത്തില്‍ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും.

പൂരാടം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്കവണ്ണമുള്ള ‍പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും, അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും.

ഉത്രാടം: മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും, പിതാവില്‍ നിന്നും അനുകൂല നിലപാട്, മനഃസുഖം അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവോണം: ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാധ്യമങ്ങളില്‍ തിളങ്ങും, കേസ് രമ്യതയിലാകും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും, മനസമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും.

അവിട്ടം: പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും, നിദ്രാ ഭംഗം, യശസ്, കര്‍മ്മ പുഷ്ട്ടി എന്നിവ ഉണ്ടാകും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.

ചതയം: മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശയാത്ര തരപ്പെടും, ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.

പൂരുരുട്ടാതി: ചതിയില്‍ അകപ്പെടും, വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും.

ഉത്രട്ടാതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

രേവതി: അഭിപ്രായ വ്യത്യാസം കൂടും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്ക് സാദ്ധ്യത, രോഗാദിക്ലേശങ്ങളും അനാവശ്യച്ചെലവുകളും ഉണ്ടാകും, ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതകള്‍ മന്ദഗതിയിലാകും.

TAGS: ASTROLOGY, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.