നാഗര്‍കോവില്‍: സുഹൃത്തായ യുവ അഭിഭാഷക വീട്ടില്‍ വന്ന് മടങ്ങിയതിന് പിന്നാലെ മോഷണം നടന്നുവെന്ന പരാതിയുമായി അഭിഭാഷകന്‍ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണ മാല കാണാതായെന്ന പരാതിയുമായാണ് വിജയകുമാര്‍ (28) പൊലീസ് സ്റ്റേഷനിലെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഭവ ദിവസം വിജയകുമാറിന്റെ വീട്ടിലെത്തിയ സുഹൃത്ത് ആര്‍ഷിത ഡിഫ്‌നി (23) എന്ന യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജാക്കമംഗലത്തിനു സമീപമുള്ള വിജയകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാഗര്‍കോവിലിലെ കോടതിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സംഭവ ദിവസം വീട്ടില്‍ പുറത്ത് നിന്ന് ആരൊക്കെ വന്നിരുന്നുവെന്ന വിവരമാണ് വിജയകുമാറില്‍ നിന്ന് ശേഖരിച്ചത്. ഇതോടെയാണ് ആര്‍ഷിത വീട്ടില്‍ വന്നിരുന്നുവെന്നും സംശയിക്കുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് പൊലീസ് ആര്‍ഷിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിജയകുമാറിന്റെ വീട്ടില്‍ അന്നേദിവസം താന്‍ പോയിരുന്നുവെന്നും മാല എടുത്തുവെന്നും ചോദ്യചെയ്യലില്‍ ആര്‍ഷിത സമ്മതിക്കുകയായിരുന്നു. ആര്‍ഷിത വന്ന് മടങ്ങിയതിന് ശേഷമാണ് മാല കാണാതായതെന്ന വിജയകുമാറിന്റെ മൊഴിയും നിര്‍ണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |