തിരുവനന്തപുരം:16ൽ നിന്ന് 20കോച്ചുകളാക്കിയ തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതിന്റെ ആദ്യയാത്രയ്ക്ക് വൻ സ്വീകരണം. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാർക്കറും അഡീഷണൽ ഡി.ആർ.എം.വിജി.എം.ആറും ചേർന്ന് ആദ്യസർവ്വീസിനെ എതിരേറ്റു. 312 സീറ്റുകൾ കൂടിയതോടെ സംസ്ഥാനത്തെ രണ്ട് വന്ദേഭാരത് സർവ്വീസുകളും 20 കോച്ചുകൾ വീതമായി. സംസ്ഥാനത്ത് 160% ആണ് വന്ദേഭാരത് സർവ്വീസുകളുടെ ബുക്കിംഗ് ഡിമാൻഡ് (ഒക്കുപെൻസി റേറ്റ്). രാജ്യത്ത് ഏറ്റവും കൂടുതലാണിത്.
16 കോച്ചുകളുള്ള വന്ദേഭാരത് മധുരയിലേക്ക് കൊണ്ടുപോയേക്കും. ഈ ട്രെയിൻ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാനിടയില്ല. തമിഴ്നാടിന്റെ സമ്മർദ്ദം മൂലം ഈ റേക്ക് മധുരയിലേക്ക് മാറ്റുന്നതായാണ് വിവരം. പകരം കോയമ്പത്തൂർ - ബാംഗ്ളൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |