ഗായകരും ഡബ്ബിംഗ് ആർട്ടിസ്റ്റുകളും അവരുടെ ശബ്ദത്തിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. കാരണം ആ ശബ്ദമാണ് അവരുടെ സമ്പത്ത്. അത്തരത്തിൽ ശബ്ദം കൊണ്ട് കോടികൾ സമ്പാദിക്കുന്ന ഒരു യുവതിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കയിലെ ടെക്‌സസിൽ നിന്നുള്ള 42കാരിയായ ഹോളി ജെയ്നാണ് അത്. മൂന്ന് കുട്ടികളുടെ അമ്മയായ ഹോളി ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് കോടികളാണ് സമ്പാദിക്കുന്നത്.
'ഗുഡ് മോണിംഗ്', ' ഗുഡ് നെെറ്റ്' എന്നിവ പറയുന്നതിന് ഏകദേശം 1,700 രൂപ ഈടാക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 16 ലക്ഷത്തോളം ഫോളോവേള്സുള്ള ഇവർ പ്രതിമാസം 20,000 ഡോളർ (16.6 ലക്ഷം രൂപ) ആണ് ഇത്തരത്തിൽ സമ്പാദിക്കുന്നത്. ചില മാസങ്ങളിൽ ഇത് 66 ലക്ഷം വരെയാകാം. ഒരു ചെറിയ ആശംസ സന്ദേശം പറയുന്നതിന് 1,660 രൂപയാണ് ഇവർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.
വ്യക്തിഗതമായതോ അശ്ലീലമായതോ ആയ ശബ്ദ സന്ദേശങ്ങൾക്ക് 100 ഡോളർ വരെ ഹോളി ഈടാക്കുന്നു. 30 സെക്കന്റ് വരെയുള്ള വോയിസ് സന്ദേശമാണ് സാധാരണയായി റെക്കോർഡ് ചെയ്യുന്നത്. ഒരു ദിവസം ആറ് മുതൽ എട്ടുപേർ വരെ സന്ദേശത്തിനായി സമീപിക്കുന്നു. 2021ലാണ് നഴ്സ് റിക്രൂട്ടർ ജോലി ഉപേക്ഷിച്ച് വോയിസ് സന്ദേശം അയക്കുന്ന പുതിയ സംരംഭം ഹോളി തുടങ്ങിയത്. ഒരിക്കൽ ഒരു മാസം കൊണ്ട് രണ്ട് കോടി വരെ താൻ സമ്പാദിച്ചിട്ടുണ്ടെന്നും ഹോളി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |