SignIn
Kerala Kaumudi Online
Saturday, 13 September 2025 2.06 PM IST

ഈ നക്ഷത്രക്കാർക്ക് മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail

2025 സെപ്റ്റംബർ - 13 - ചിങ്ങം - 28- ശനിയാഴ്ച.

( പുലർന്ന ശേഷം - 10 മണി - 10- മിനിറ്റ് - 52 - സെക്കൻഡ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)

അശ്വതി: രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, വാക്കുതർക്കം, വ്യവഹാരത്തിൽ പരാജയ ഭീതി, സുഹൃത്തുക്കൾ മുഖേനെ ധനനഷ്ടം. അപരിചിതരുമായി പാർട്ടി കൂടരുത്, അസമയത്ത് ഒറ്റയ്ക്കുള്ള യാത്രയും മറ്റും ഒഴിവാക്കുക.

ഭരണി: മുതിർന്നവർ പറയുന്നത് വകവയ്ക്കാതെ പ്രവർത്തിക്കുന്നത് കാരണം നഷ്ടമോ അപകടമോ സംഭവിക്കാം, ശത്രു ദോഷം, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമ രൂപം കൊടുക്കുക.

കാർത്തിക: രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധങ്ങളിൽ ചെന്ന് ചാടരുത്, പ്രതിയോഗികൾ ശക്തരാകും, ശാരീരികമായി ഉണ്ടായിരുന്ന അസ്വസ്ഥതകൾ കൂടുതൽ ആകും.

രോഹിണി: മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങൾ അനുകൂലമാക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കും, അനുകൂലമായ സന്ദേശങ്ങൾ ലഭിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തീക പ്രയാസങ്ങൾക്ക് കുറവ് വരാം, വാക്‌സാമർത്ഥ്യം കാണിക്കും.

മകയിരം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കള ലഭിക്കും, സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം, സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ വഷളാകാതെ നോക്കണം.

തിരുവാതിര: ആകർഷകമായി സംസാരിക്കുന്നതിനാൽ വലിയ നേട്ടങ്ങൾ ലഭിക്കും, ആഗ്രഹ സാഫല്യം. അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ശത്രു ശല്യം കുറയും, ബന്ധുബലം കൂടും, വിദ്യാലാഭം, രാഷ്ട്രീയ വിജയം, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും.

പുണർതം: സംഗീതം സിനിമാ തുടങ്ങിയ കലകളോട് താല്പര്യം കൂടും, സ്ത്രീകൾ മൂലം ഗുണം, അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, യാത്രകളിൽ നേട്ടം, പങ്കാളി മുഖേനെ നേട്ടം, കുടുംബ സുഖം ലഭിക്കും.

പൂയം: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികൾ നിഷ്പ്രയാസം സാധിച്ചെടുക്കും, സന്താന ഗുണം, ക്രയവിക്രയങ്ങൾ നടത്തും, ഭർതൃസഹായം ലഭിക്കും, ധനാഗമനത്തിനു സാധ്യത.

ആയില്യം: പുതിയ സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കൾക്ക് ആരോഗ്യകാര്യത്തിൽ പുരോഗതി, സുഖാനുഭവങ്ങൾ, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വർദ്ധിക്കും.

മകം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും, ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും, ശത്രു ജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ.

പൂരം: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം വളരെയധികം വർദ്ധിക്കും, രോഗങ്ങൾക്ക് ശാന്തി കിട്ടും, പ്രമോഷൻ ലഭിക്കും, സന്തോഷപ്രദമായ സമയം, ഉല്ലാസയാത്രകൾ നടത്തും, സുഖാനുഭവങ്ങൾ, ചെലവിനേക്കാൾ വരവുണ്ടാകും.

ഉത്രം: ശത്രുക്കളുമായി രമ്യതയിലാകും, ധാരാളം സുഖാനുഭവങ്ങൾ, ബന്ധു സഗാമം,
മാന്യത ലഭിക്കും, ദാമ്പത്യസുഖം, ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

അത്തം: ആഡംബര വസ്തുക്കൾ പങ്കാളിക്ക് സമ്മാനിക്കും, ആത്മീയ ചിന്താഗതികൾ ഉണ്ടാകും, മനഃപ്രയാസങ്ങൾക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, ഇന്റർവ്യൂവിൽ വിജയം.

ചിത്തിര: കുടുംബപരമായി നല്ല സമയം, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും.

ചോതി: പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശാബോധം വളരും.

വിശാഖം: വിലപിടിച്ച സംഗതികൾ മോഷണം പോകും, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലച്ചിലും ദുരിതങ്ങളും, ശത്രുദോഷം, വിജയത്തിനായി വളരെയേറെ പരിശ്രമം ആവശ്യമായി വരും.

അനിഴം: സാമ്പത്തീക വിജയം പ്രതീക്ഷിച്ചുചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, പരാജയ ഭീഷണി, സ്ത്രീകൾ മൂലം ആപത്തുകൾ, വൈദ്യസഹായം ആവശ്യമായി വരും, കുടുംബകലഹം, പണ ചെലവുകൾ വർദ്ധിക്കും, ചതിവ് പറ്റാം, സ്വജനകലഹം, തസ്‌കര ഭയം.

കേട്ട: വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ, ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, സന്ധ്യകഴിഞ്ഞാൽ രേഖകളിൽ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രകൾ ഒഴിവാക്കുക.

മൂലം: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ശത്രു ദോഷം, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, നിരാശയും പ്രണയ പരാജയവും, തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, സഞ്ചാര ക്ലേശം, ശാരീരികമായ അലട്ടലുകൾ, തൊഴിൽ മാന്ദ്യം .

പൂരാടം: അപവാദം കേൾക്കേണ്ടി വരും, സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പൊതു ജന പിന്തുണ കുറയും, വിവാഹ കാര്യങ്ങളിൽ കാലതാമസം നേരിടും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, മുൻകോപവും എടുത്തു ചാട്ടവും ഒഴിവാക്കണം.

ഉത്രാടം: സാമ്പത്തീക സ്ഥിതി മെച്ചപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം. യാത്രാവേളകൾ ഉല്ലാസപ്രദംമാക്കും, ഗുരുജനപ്രീതി ലഭിക്കും, വിവാഹ കാര്യത്തിൽ തീരുമാനമാകും, വിദേശത്തു നിന്നും ശുഭവാർത്ത, വ്യവഹാര വിജയം, ശത്രുജയം.

തിരുവോണം: കുടുംബത്തിന്റെ പിന്തുണ ലഭിക്കും, വിദേശജോലി,കുടുംബത്തിൽ സമാധാനം, എഴുത്തുകാർക്ക് പേരും പെരുമയും കിട്ടും, ശത്രുജയം, പരീക്ഷാ വിജയം, സന്താനഭാഗ്യം. ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും.

അവിട്ടം: നല്ല വാർത്തകൾ ശ്രവിക്കും, പ്രേമസാഫല്യം നേടാൻ സാധിക്കുന്നതാണ്, പുതിയ സംരംഭങ്ങളിൽ ഏർപ്പെടും, ദുരിത മോചനം, ആപത്തുകളിൽ കൂട്ടുകാർ സഹായിക്കും, സർക്കാർ ആനുകൂല്യങ്ങൾ.

ചതയം: കൗശലം കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, അനുകൂലമായ രീതിയിൽ ജോലിയിൽ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, കടത്തിൽ നിന്നും മോചനം.

പൂരുരുട്ടാതി: ആഗ്രഹ സാഫല്യം നേടും, യാത്രകളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനാഗമത്തിനു അനുകൂലമായ സാഹചര്യം, കൂട്ടുകാർ മുഖേനെ സുഖാനുഭവങ്ങൾ, മാതൃഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്തിയും വിജയവും.

ഉതൃട്ടാതി: കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം, അലങ്കാരങ്ങൾക്കും മറ്റും പണം ചെലവാക്കും, അന്യരെ സഹായിക്കാനുള്ള മനസ് കാണിക്കും, സ്ത്രീകൾ മുഖേനെ നേട്ടം, മാതൃ ഗുണം,
ധനചെലവ് പ്രതീക്ഷിക്കാം.

രേവതി: ധനാഭിവൃദ്ധി യുടെ സമയം, മത്സര പരീക്ഷകളിൽ വിജയം, ബിസിനസ്സിൽ പുരോഗതി, പ്രാർത്ഥന കൊണ്ട് ദുരിത മോചനം, വിനോദയാത്ര, പുതിയ അവസരങ്ങൾ . ഭൂമി വാങ്ങാൻ നല്ല സമയം, സഹായിച്ചവർ ഉപകരിക്കില്ല, ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്.

TAGS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.