വീട്ടിൽ ഏറ്റവും വൃത്തി വേണ്ട സ്ഥലമാണ് ബാത്ത്‌റൂം. ഏറെ ശ്രദ്ധയോടെയാണ് എല്ലാവരും ബാത്ത്റൂം വൃത്തിയാക്കുന്നത്. എന്നാൽ അവിടെ നാം പോലും അറിയാതെ പല തെറ്റുകളും വരുത്തുന്നുണ്ട്. എടുക്കാനുള്ള എളുപ്പത്തിന് വേണ്ടി ചില സാധനങ്ങൾ ബാത്ത്റൂമിൽ വയ്ക്കുന്ന പതിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചില സാധനങ്ങൾ അവിടെ സൂക്ഷിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ബാത്ത്റൂമിൽ പോയി ഒരുങ്ങുന്ന ശീലം പലർക്കുമുണ്ട്. അതിനാൽ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ ബാത്ത്റൂമിൽ തന്നെ സൂക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ ഓരോ ഉത്പന്നത്തിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. ബാത്ത്റൂമിനുള്ളിലെ ഈർപ്പവും വെളിച്ചവും ഉത്പന്നങ്ങൾക്ക് കേടുവരാൻ കാരണമായേക്കാം. അതിനാൽ ബാത്ത്റൂമിൽ ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
രണ്ടാമത്തേത് ആഭരണങ്ങളാണ്. കുളിക്കുമ്പോൾ ആഭരണങ്ങൾ ബാത്ത്റൂമിൽ അഴിച്ചുവയ്ക്കുന്നവരുണ്ട്. പിന്നീട് അത് എടുക്കാൻ മറന്നുപോകാം. ദിവസങ്ങളോളം ഇത് അവിടെ തന്നെ ഇരിക്കും. എന്നാൽ ബാത്ത്റൂമിനുള്ളിലെ ചൂടും ഈർപ്പവും ആഭരണങ്ങളുടെ നിറം മങ്ങിപോകുന്നതിന് കാരണമാകുന്നു. അതിനാൽ കുളിക്കുന്നതിന് മുൻപ് ആഭരണങ്ങൾ അഴിച്ച് വയ്ക്കുന്നതാണ് നല്ലത്. മൂന്നാമത്തേത് ടവലാണ്. ബാത്ത്റൂമിൽ ഒന്നിൽ കൂടുതൽ ടവലുകൾ സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ ബാത്ത്റൂമിൽ തങ്ങി നിൽക്കുന്ന വായുവും ഈർപ്പവും ടവലിൽ പറ്റുകയും ദുർഗന്ധം, അണുബാധ എന്നി അവ കാരണം ഉണ്ടാകുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |