റായ്പുർ: സ്വന്തം ജീവൻ പണയം വച്ച് വന്യജീവികളുമായി റീൽസ് എടുക്കുന്നവർ ഒരുപാടുണ്ട്. ഈ ജീവികളിൽ കരടി എന്ന് കേട്ടാൽ തന്നെ എല്ലാവർക്കും പേടിയാണ്. ഇപ്പോഴിതാ സ്വന്തം ജീവൻ അപകടത്തിലാക്കി ഒരു യുവാവ് കരടിക്ക് ശീതളപാനീയം നൽകുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. യുവാവിന്റെ ആലോചനയില്ലാത്ത പെരുമാറ്റം വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും വീഡിയോ കണ്ടവർ കമന്റു ചെയ്തു.
യുവാവ് ഒരു കുപ്പി ശീതളപാനീയവുമായി കരടിയെ സമീപിക്കുന്നതാണ് വൈറലായ വീഡിയോയിൽ കാണുന്നത്. കുപ്പി കരടിയുടെ മുന്നിൽ വച്ചിട്ട് യുവാവ് നടന്നുപോകുകയും, പുഞ്ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് തിരിഞ്ഞുനോക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവാവ് വച്ച കുപ്പിയിൽ നിന്ന് കരടി ശീതളപാനീയം കുടിക്കുന്നതും വീഡിയോയിൽ കാണാം.
ശീതളപാനീയങ്ങളടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ വന്യജീവികൾക്ക് അപകടകരമാണ്. പ്രത്യേകിച്ച് കരടികളിൽ അവയുടെ വയറിനെ അസ്വസ്ഥമാക്കുകയും അവയുടെ സ്വാഭാവികമായ ഭക്ഷണ രീതികളിൽ മാറ്റം വരികയും ചെയ്യും. അതായത് കാട്ടിൽ നിന്ന് കണ്ടെത്തുന്ന ഭക്ഷണം കഴിച്ച് അതിജീവിക്കുന്നതിനുപകരം മനുഷ്യരിൽ നിന്ന് ഭക്ഷണം തേടുന്നത് അവ ശീലമാക്കും. ദൃശ്യങ്ങളിൽ കരടിക്ക് ശീതളപാനീയം നൽകിയ യുവാവിനെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
रील के चक्कर में भालू को पिला दी कोल्ड ड्रिंक,
— Khushbu_journo (@Khushi75758998) September 12, 2025
कांकेर में युवक का भालू को कोल्ड ड्रिंक पिलाने का वीडियो वायरल हुआ है। यह हरकत युवक के जान को खतरे में डालने के साथ ही भालू के स्वास्थ्य के साथ भी खिलवाड़ है...#chhattisgarh #kanker #animals #colddrink #Bears pic.twitter.com/AajmaPQOSn
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |